newsroom@amcainnews.com

സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലും പട്ടിണിയിലുമാണ്, ഇസ്രയേൽ പദ്ധതി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും; ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ അപലപിച്ച് കാനഡ

ഓട്ടവ: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ അപലപിച്ച് കാനഡ. ഗാസയിൽ വൻ തോതിൽ സൈനിക നടപടി ആരംഭിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നത്. ഇസ്രയേലി സെക്യൂരിറ്റി ക്യാബിനറ്റ് എടുത്ത തീരുമാനത്തെ എതിർക്കുന്നതായി കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അറിയിച്ചു.

ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലും പട്ടിണിയിലുമാണെന്നും ഇസ്രയേൽ പദ്ധതി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും വിദേശകാര്യ മന്ത്രിമാർ ആരോപിക്കുന്നു. ഈ നീക്കം സാധാരണ ജനങ്ങളുടെ കൂട്ടപലായനത്തിലേക്കും തടവിലാക്കപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കാനും മാത്രമേ സഹായിക്കൂവെന്നും അവർ പറഞ്ഞു. ഗാസ പിടിച്ചെടുക്കാനോ കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനോ ഉള്ള ശ്രമം രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി.

You might also like
Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

Top Picks for You
Top Picks for You