newsroom@amcainnews.com

ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിലെ ഉദ്യോഗസ്ഥനെ പിടികൂടി

ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിലെ ഉദ്യോഗസ്ഥനെ പിടികൂടി. സതേൺ ജോർജിയൻ ബേ ഡിറ്റാച്ച്‌മെൻ്റിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. 39 വയസ്സുകാരനായ ക്രിസ്റ്റഫർ പ്രൗട്ട് ആണ് പിടിയിലായ ഉദ്യോഗസ്ഥൻ. കഴിഞ്ഞ 17 വർഷമായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിൽ സേവനമനുഷ്ഠിക്കുന്നയാളാണ് ഇദ്ദേഹം.

മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.രക്തത്തിലെ മദ്യത്തിൻ്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലായിരുന്നു എന്നതിനും ഇയാൾക്കെതിരെ കേസുണ്ട്. സംഭവം നടക്കുമ്പോൾ ഇയാൾ ഡ്യൂട്ടിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. 2026 ഫെബ്രുവരി 26-ന് ഇയാൾ മിഡ്‌ലാൻഡ് കോടതിയിൽ ഹാജരാകണം. നിലവിൽ ശമ്പളത്തോടു കൂടിയ സസ്‌പെൻഷനിലാണ് ഇദ്ദേഹമെന്ന് ഒ.പി.പി അറിയിച്ചു. പോലീസിലെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് യൂണിറ്റ് ഇതിൽ ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്.

You might also like
Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Top Picks for You
Top Picks for You