newsroom@amcainnews.com

ഒൻ്റാരിയോയിൽ വീട്ടിൽ അതിക്രമിച്ച് കയറിയയാളെ സ്വയരക്ഷയ്ക്കായി ആക്രമിച്ച് കീഴ്പ്പെടുത്തിയ വീട്ടുടമയ്ക്കെതിരെ കേസ്; പോലീസിന്റെ അസ്വാഭാവിക നടപടി ചർച്ചയാകുന്നു

ഒൻ്റാരിയോ: വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ സ്വയരക്ഷയ്ക്ക് വേണ്ടി ആക്രമിച്ച് കീഴ്പ്പെടുത്തിയ വീട്ടുടമയ്ക്കെതിരെ കേസെടുത്ത നടപടി ചർച്ചയാകുന്നു. പൊലീസിൻ്റെ നടപടി അസ്വാഭാവികമെന്നാണ് ജനങ്ങളിൽ കൂടുതൽപ്പേരും അഭിപ്രായപ്പെടുന്നത്. ലിൻഡ്‌സെയിലെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് വീട്ടുടമയും അക്രമിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. എന്നാൽ പൊലീസ് ഇരുവർക്കും എതിരെ കേസെടുക്കുകയായിരുന്നു.

പൊലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉള്ള ആളാണ് അതിക്രമിച്ച് കയറിയ അക്രമി. സംഭവത്തിൽ വീട്ടുടമയ്ക്കും എതിരെ കേസെടുത്തത് ശരിയായില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡും പ്രതികരിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയാൽ, കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങളാൽ കഴിയുന്ന എന്തും ചെയ്യുമെന്ന് തനിക്ക് അറിയാമെന്നും ഫോർഡ് പറഞ്ഞു. ഓഗസ്റ്റ് 18നായിരുന്നു വിവാദത്തിന് ഇടയാക്കിയ സംഭവം ഉണ്ടായത്. 44 വയസ്സുകാരനായ വീട്ടുടമയ്ക്കെതിരെ ഗുരുതരമായ ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉണ്ടായത്.

എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിച്ച് പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ചതിന് ശേഷമാണ് അന്വേഷകർ വീട്ടുടമയ്ക്കെതിരെ കുറ്റം ചുമത്തിയത്. വീട്ടുടമസ്ഥർക്ക് തങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആവശ്യത്തിലധികമുള്ള ബലപ്രയോഗത്തിന് അവകാശമില്ലെന്നും പൊലീസ് വ്യക്തമാക്കി.

You might also like

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Top Picks for You
Top Picks for You