newsroom@amcainnews.com

ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിന്

സ്റ്റോക്കോം: ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്. ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെക്ക്, ജോൺ എം. മാർട്ടീനിസ് എന്നിവർക്കാണ് പുരസ്കാരം. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിനാണ് പുരസ്കാരം. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും ഊർജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്കാരം.

1901 മുതൽ 2024 വരെ 118 തവണയായി 226 പേർക്ക് ഭൗതികശാസ്ത്രത്തിൽ നൊബേൽ നൽകിയിട്ടുണ്ട്. മെഷീൻ ലേണിങ്ങിന്റെ ബിൽഡിങ് ബ്ലോക്കുകൾ സൃഷ്ടിക്കാൻ സഹായിച്ചതിനാണ് കഴിഞ്ഞവർഷം ജോൺ ഹോപ്‌ഫീൽഡ്, ജിയോഫ്രി ഹിന്റൻ എന്നിവർക്ക് ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്.

രസതന്ത്ര നൊബേൽ നാളെ പ്രഖ്യാപിക്കും. സാഹിത്യ നൊബേൽ വ്യാഴാഴ്ചയും സമാധാന നൊബേൽ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക. സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. 11 മില്യൻ സ്വീഡിഷ് ക്രോണർ (1.2 മില്യൻ യുഎസ് ഡോളർ) ആണ് പുരസ്കാരത്തുക. ഡിസംബർ 10ന് ആൽഫ്ര‍ഡ് നൊബേലിന്റെ ചരമവാർഷികത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

You might also like

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You