newsroom@amcainnews.com

കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ ഒക്ടോബർ 1 മുതൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ; ആൽബെർട്ടയിൽ മിനിമം വേതന നിരക്കിൽ മാറ്റമില്ല

ആൽബെർട്ട: വർധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനൊപ്പം കുറഞ്ഞ വേതനക്കാരെ സാമ്പത്തിക സ്ഥിരതയിലെത്തിക്കാനും കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ ഒക്ടോബർ 1 മുതൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ വരികയാണ്. എന്നാൽ ആൽബെർട്ടയിൽ ഇപ്പോഴും മിനിമം വേതനം മാറ്റമില്ലാതെ തുടരുകയാണ്. മറ്റ് പ്രവിശ്യകളിൽ മിനിമം വേതനം ഉയരുമ്പോൾ കാനഡയിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള നിരക്കായിരിക്കും ആൽബെർട്ടയിലേത്. സസ്‌ക്കാച്ചെവനിൽ മണിക്കൂറിന് 15.35 ഡോളറായി മിനിമം വേതനം ഉയരുമ്പോൾ ആൽബെർട്ടയിൽ മണിക്കൂറിന് 15 ഡോളറാണ് മിനിമം വേതന നിരക്ക്.

ആൽബെർട്ടയിലെ പൊതു മിനിമം വേതനം 2018 ൽ മണിക്കൂറിന് 15 ഡോളറായി നിശ്ചയിച്ചതിന് ശേഷം വർധനവ് ഉണ്ടായിട്ടില്ല. 2019 ലാണ് പിന്നീട് ക്രമീകരണം വന്നത്. എന്ന് 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് മണിക്കൂറിന് 13 ഡോളറായി കുറച്ചു. അതിന് ശേഷം കൂടുതൽ മാറ്റങ്ങളോ വർധനവോ ഷെഡ്യൂൾ ചെയ്തില്ല. കാനഡയിലെ 13 പ്രവിശ്യകളിലും പ്രദേശങ്ങളിലും, 2018 മുതൽ മിനിമം വേതനം വർദ്ധിപ്പിക്കുകയോ 2025 ൽ അങ്ങനെ ചെയ്യാൻ പദ്ധതികൾ പ്രഖ്യാപിക്കുകയോ ചെയ്യാത്ത ഒരേയൊരു ജൂറിസ്ഡിക്ഷൻ ആൽബെർട്ട മാത്രമാണ്.

You might also like

സ്റ്റോപ്പേജ് ടൈം ഗോളിൽ തുർക്കിയോട് തോറ്റ് യു.എസ്.എം.എൻ.ടി; ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന് നിരാശാജനകമായ അന്ത്യം

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തട്ടുകടകൾക്ക് പുതിയ നിയന്ത്രണങ്ങളും സൗകര്യങ്ങളും: നഗരങ്ങളിൽ പ്രത്യേക ഭക്ഷ്യമേഖലകൾ വരുന്നു

Top Picks for You
Top Picks for You