newsroom@amcainnews.com

ഫ്രാങ്കോഫോൺ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം: FMCSP പ്രോഗ്രാം ഇൻടേക്ക് ഓഗസ്റ്റ് 26 മുതൽ

സ്ഥിരതാമസം നേടാൻ ആഗ്രഹിക്കുന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമൊരുക്കി കാനഡ. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഫ്രാങ്കോഫോൺ മൈനോറിറ്റി കമ്മ്യൂണിറ്റി സ്റ്റുഡൻ്റ് പൈലറ്റ് (FMCSP) പ്രോഗ്രാമിന്‍റെ ഈ വർഷത്തെ ഇൻടേക്ക് ഓഗസ്റ്റ് 26 മുതൽ ആരംഭിക്കും. 33 രാജ്യങ്ങളിൽ നിന്നുള്ള വിദേശ വിദ്യാർത്ഥികൾക്ക് 2,970 സ്റ്റഡി പെർമിറ്റുകളാണ് ഈ ഇൻടേക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ അറിയിച്ചു.

ക്യുബെക്കിന് പുറത്തുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ ബിരുദ അല്ലെങ്കിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഈ പൈലറ്റ് പ്രോഗ്രാം പ്രയോജനപ്പെടുത്താം. എൻ.സി.എൽ.സി ലെവൽ 5 ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള അപേക്ഷകരെയാണ് പരിഗണിക്കുക. കൂടാതെ മറ്റു സ്റ്റുഡൻ്റ് വീസകൾക്ക് ആവശ്യമായ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) FMCSP പ്രോഗ്രാമിന് ആവശ്യമില്ല. പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ജോബ് ഓഫറും എക്സ്പീരിയൻസും ഇല്ലാതെ തന്നെ കാനഡയിൽ സ്ഥിരതാമസത്തിന് (Permanent Residency) അപേക്ഷിക്കാൻ സാധിക്കും.

You might also like

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Top Picks for You
Top Picks for You