newsroom@amcainnews.com

സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ രണ്ട് രോഗികൾക്ക് മസ്‌കിൻ്റെ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചു; നടപടി കാനഡയിൽ ക്വാഡ്രിപ്ലെജിക് രോഗികളിൽ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമായി

ഓട്ടവ: കാനഡയിൽ 2 ക്വാഡ്രിപ്ലെജിക് രോഗികളിൽ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമായി എലോൺ മസ്‌കിൻ്റെ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചു. ഈ സാങ്കേതികവിദ്യ സുരക്ഷിതവും രോഗികൾക്ക് സഹായകരവുമാണോ എന്ന് ക്ലിനിക്കൽ ട്രയൽ ടീം വിലയിരുത്തും. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ രണ്ട് രോഗികൾക്ക് ആണ് ന്യൂറലിങ്ക് ബ്രെയിൻ ഇംപ്ലാൻ്റുകൾ സ്ഥാപിച്ചത്.

2020-ൽ എലോൺ മസ്‌ക് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയ ന്യൂറലിങ്ക് വയർലെസ് ബ്രെയിൻ ചിപ്പിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിനായി അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമാണിത്. 2024-ൽ തളർവാതം ബാധിച്ച ഒരു അമേരിക്കക്കാരനിലാണ് ഇത് ആദ്യമായി ഘടിപ്പിച്ചത്. മനുഷ്യ മസ്തിഷ്കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്.

ബ്രെയിൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളിൽ പരീക്ഷിച്ചത് അമേരിക്കയിൽ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നീങ്ങിയിരുന്നു. പാർക്കിൻസൺസും അൽഷിമേഴ്സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങൾക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിൻ്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് ന്യൂറോടെക്നോളജിയിൽ വിപ്ലകരമായ നേട്ടമായാണ് ന്യൂറാലിങ്കിൻ്റെ വിജയത്തെ വിലയിരുത്തപ്പെടുന്നത്.

You might also like

വൻ പരിഷ്കാരങ്ങളുമായി കാനഡ പോസ്റ്റ്: ഹോം ഡെലിവറി നിർത്തലാക്കുന്നു

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 356 ഉദ്യോഗാർത്ഥികൾക്ക് PR ഇൻവിറ്റേഷൻ

യുക്രെയിൻ പൗരന്മാർക്ക് കാനഡയിൽ തുടരാം: വർക്ക് പെർമിറ്റ് കാലാവധി 2027 വരെ നീട്ടി

ഒൻ്റാരിയോ നോർവിച്ചിൽ വാഹനാപകടം: മൂന്ന് മരണം, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

കനത്ത മഞ്ഞുവീഴ്ച; കാൽഗറിയിൽ ജാഗ്രതാ നിർദ്ദേശം

ബഹിരാകാശത്തുനിന്ന് ഭൂമിയുടെ വിസ്മയ കാഴ്ചകൾ; ആർട്ടെമിസ് II പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

Top Picks for You
Top Picks for You