newsroom@amcainnews.com

ഒൻ്റാരിയോ നോർവിച്ചിൽ വാഹനാപകടം: മൂന്ന് മരണം, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ഒൻ്റാരിയോ നോർവിച്ചിൽ ട്രാൻസ്‌പോർട്ട് ട്രക്കും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഹൈവേ 59 ആൻഡ് ക്വായ്ക്കർ സ്ട്രീറ്റിലാണ് അപകടം. എസ്‌യുവിയിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒക്സ്ഫോർഡ് ഒപിപി (OPP) അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ഹൈവേ 59 ആൻഡ് ക്വായ്ക്കർ സ്ട്രീറ്റിലെ പ്രധാന ഭാഗങ്ങൾ പൊലീസ് അടച്ചു. ഏകദേശം എട്ട് മണിക്കൂറോളം ഗതാഗത നിയന്ത്രണം തുടരുമെന്നും പുലർച്ചെ 3:30-ഓടെ മാത്രമേ റോഡുകൾ വീണ്ടും തുറക്കാൻ സാധ്യതയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ കൈവശമുള്ളവർ അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടണമെന്ന് ഒക്സ്ഫോർഡ് ഒപിപി അഭ്യർത്ഥിച്ചു.

You might also like
Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Top Picks for You
Top Picks for You