newsroom@amcainnews.com

അമിതമായി ചൂടാവുകയും തീപിടിത്ത സാധ്യതയും; ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു

വാഷിംഗ്ടൺ: ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോർട്ടബിൾ ലിഥിയം-അയൺ ബാറ്ററി പവർ ബാങ്കുകൾ തീപിടിക്കാനും പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് (CPSC) ഇക്കാര്യം അറിയിച്ചത്. INIU കമ്പനിയുടെ 10,000mAh പോർട്ടബിൾ പവർ ബാങ്കുകളാണ് തിരിച്ചുവിളിച്ചത് (മോഡൽ: BI-B41). കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള ഇതിന് മുൻവശത്ത് INIU ലോഗോയും കാൽപ്പാദത്തിന്റെ ആകൃതിയിലുള്ള എൽഇഡി ലൈറ്റും ഉണ്ടാകും. 2021 ഓഗസ്റ്റിനും 2022 ഏപ്രിലിനും ഇടയിൽ ആമസോൺ വഴിയാണ് ഇവ വിറ്റഴിച്ചത്.

ഈ പവർ ബാങ്കുകൾ അമിതമായി ചൂടാവുകയും തീപിടിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ചെറിയ പൊള്ളലുകളും സ്വത്ത് നാശനഷ്ടങ്ങളും ഉൾപ്പെടെ 15 പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. 000G21, 000H21, 000I21, 000L21 എന്നീ സീരിയൽ നമ്പറുകളുള്ള പവർ ബാങ്കുകൾ മാത്രമാണ് തിരിച്ചുവിളിച്ചത്. ഈ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക. പൂർണ്ണമായ റീഫണ്ടിനായി INIUന്റെ വെബ്സൈറ്റ് റീക്കോൾ പേജിൽ സീരിയൽ നമ്പർ പരിശോധിച്ച് രജിസ്റ്റർ ചെയ്യുക. ലിഥിയം-അയൺ ബാറ്ററികൾ സാധാരണ മാലിന്യമായി ഉപേക്ഷിക്കരുതെന്നും HHW (Household Hazardous Waste) കളക്ഷൻ സെന്ററുമായി ബന്ധപ്പെട്ട് സുരക്ഷിതമായി നീക്കം ചെയ്യണമെന്നും CPSC നിർദ്ദേശിച്ചു.

You might also like
Flight Ticket Prices from Kerala to Canada Surge Sharply; A Blow to Winter Travelers

കേരളത്തിൽനിന്ന് കാനഡയിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു; ശീതകാല യാത്രക്കാർക്ക് തിരിച്ചടി

From the Village Seen in Movies to the Tourism Map: The Survival Story of Puthenvelikkara

മലയാളസിനിമയിലെ ഗ്രാമത്തിൽ നിന്ന് ടൂറിസം ഭൂപടത്തിലേക്ക്: പുത്തൻവേലിക്കരയുടെ അതിജീവന ഗാഥ

Brad Bradford is out. Who's left to challenge Chow's progressive council now?

ബ്രാഡ് ബ്രാഡ്‌ഫോർഡ് പുറത്തേക്ക്: മേയർ ഒലീവിയ ചൗവിന്റെ പുരോഗമന കൗൺസിലിനെ ഇനി ആര് വെല്ലുവിളിക്കും?

Magic hidden in the soil: Jose pulls out a gigantic tapioca!

പുരയിടത്തിൽ നിന്ന് വിളവെടുത്തത് 35 കിലോയോളം തൂക്കം വരുന്ന ഭീമൻ കപ്പ; കൗതുകം

Arshdeep Singh scripts history, joins Javagal Srinath and Mohammed Shami in elite list as India bowl out New Zealand for 185

ന്യൂസിലൻഡിനെ 185 റൺസിന് പുറത്താക്കി ഇന്ത്യ; ജവഗൽ ശ്രീനാഥിനും ഷമിക്കുമൊപ്പം അപൂർവ്വ പട്ടികയിൽ ഇടംപിടിച്ച് അർഷ്ദീപ് സിംഗ്

ടെക്സസില്‍ വന്‍ വിജയം: കോളിന്‍ ഓള്‍റെഡ് വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

Top Picks for You
Top Picks for You