newsroom@amcainnews.com

മോണ്‍ട്രിയല്‍ എഫ്1 ഗ്രാന്‍ഡ് പ്രിക്‌സ്: റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും

ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്ന മണ്‍ട്രിയോളിലെ റോഡുകളില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ബോണവെഞ്ചര്‍ എക്‌സ്പ്രസ് വേ ഒഴിവാക്കാനും പൊതുഗതാഗതത്തെ ആശ്രയിക്കാനും സിറ്റി അധികൃതര്‍ വാഹനയാത്രക്കാരോട് നിര്‍ദ്ദേശിച്ചു.

മത്സരങ്ങള്‍ നടക്കുന്ന ഐല്‍ നോട്രെ-ഡാമിലേക്ക് ആളുകള്‍ എത്തുന്നത് കാരണം, ജാക്വസ്-കാര്‍ട്ടിയര്‍, സാമുവല്‍-ഡി-ചാംപ്ലെയ്ന്‍ പാലങ്ങളില്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. പിയറി-ഡ്യൂപൂയ് സ്ട്രീറ്റ് അടച്ചിടുന്നതിനാല്‍ അംഗീകൃതമല്ലാത്ത വാഹനങ്ങള്‍ക്ക് ഗ്രാന്‍ഡ് പ്രി സൈറ്റിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മണ്‍ട്രിയോള്‍ സൗത്ത് ഷോറില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാര്‍ക്ക് റൂട്ട് 132-ലും കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്. ബെറി-UQAM അല്ലെങ്കില്‍ ലോംഗ്യൂയില്‍ സ്റ്റേഷനുകളില്‍ നിന്നുള്ള യെല്ലോ ലൈന്‍ മെട്രോ ഉപയോഗിച്ച് ഗ്രാന്‍ഡ് പ്രി സൈറ്റില്‍ എത്താന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ശുപാര്‍ശചെയ്യുന്നു.

You might also like

ബ്രിട്ടീഷ് കൊളംബിയയിൽ യുവതിക്ക് നേരെ കരടിയുടെ ആക്രമണം

ന്യൂയോർക്കിൽ വീണ്ടും പെരുമഴയും കനത്ത കൊടുങ്കാറ്റും: ജാഗ്രതാ നിർദേശം

ന്യൂയോർക്ക് കേരളാ സമാജം ഫാമിലി പിക്നിക് ജൂൺ 20 ശനിയാഴ്ച

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You