newsroom@amcainnews.com

മിഷൻ ചക്കക്കൊമ്പൻ: മയക്കുവെടിയേറ്റ കൊമ്പൻ അരമണിക്കൂർ ജലാശയത്തിൽ; ഒടുവിൽ കരയിലേക്ക്, തളയ്ക്കാൻ നീക്കം

Mission Chakkakomban: Darted tusker spends half an hour in the reservoir; finally comes ashore, efforts underway to capture it

ചിന്നക്കനാലിൽ മൂന്ന് ദിവസമായി തുടർന്ന കഠിനപരിശ്രമങ്ങൾക്കൊടുവിൽ ചക്കക്കൊമ്പനെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടിവച്ചു. വെടിയേറ്റയുടൻ സമീപത്തെ ജലാശയത്തിലേക്ക് ഇറങ്ങിയ ആന ഏകദേശം 30 മിനിറ്റോളം വെള്ളത്തിൽത്തന്നെ നിലയുറപ്പിച്ചു. തുടർന്ന് ദൗത്യസംഘം ബോട്ടിൽ ആനയ്ക്ക് അരികിലെത്തുകയും, പിന്നാലെ കൊമ്പൻ കരയിലേക്ക് കയറുകയും ചെയ്തു. കരയ്ക്ക് കയറിയ ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് മറ്റ് വനമേഖലയിലേക്ക് മാറ്റിയതിൽ നിന്ന് വ്യത്യസ്തമായി, ചക്കക്കൊമ്പനെ കോളർ ഘടിപ്പിച്ച ശേഷം ചിന്നക്കനാലിൽത്തന്നെ തുറന്നുവിടാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ പ്രദേശത്തിന്റെ ഭൂപ്രകൃതി കൃത്യമായി അറിയാവുന്ന കൊമ്പൻ ദിവസങ്ങളോളം ദൗത്യസംഘത്തിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

നവംബർ 26-ന് നടന്ന രണ്ടാം ദിവസത്തെ ദൗത്യത്തിൽ രാവിലെ 7.30-ഓടെ ചെമ്പകത്തൊഴുക്കുടി സെറ്റിൽമെന്റിന് സമീപത്തുവെച്ചാണ് ആനയെ ആദ്യം കണ്ടെത്തിയത്. ദൗത്യസംഘം വിവിധ ടീമുകളായി തിരിഞ്ഞ് നിരീക്ഷണം തുടങ്ങിയെങ്കിലും, സുരക്ഷിതമായ ഇടമാണെന്ന് മനസ്സിലാക്കിയ ചക്കക്കൊമ്പൻ അവിടെത്തന്നെ അഞ്ച് മണിക്കൂറോളം ഉറങ്ങി. തുരുത്തുപോലെ ചുറ്റും സംരക്ഷണമുള്ള മേഖലയായതിനാൽ അവിടെവെച്ച് വെടിവയ്ക്കാൻ സംഘത്തിന് സാധിച്ചില്ല. ഉച്ചയോടെ ആനയെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ, 12.30-ഓടെ കൊമ്പൻ ഓമനക്കുഴി ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. ഈ സഞ്ചാരപാതയിൽ പലയിടങ്ങളിലായി ദൗത്യസംഘം നിലയുറപ്പിച്ചെങ്കിലും, അപകടം മണത്തറിഞ്ഞ ആന ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ട് കിലോമീറ്ററോളം തിരികെ നടന്ന് ചെമ്പകത്തൊഴുക്കുടി ഭാഗത്തേക്ക് തന്നെ എത്തി.

തുടർന്ന് വേഗത്തിൽ സഞ്ചരിച്ച ആന 1.45-ന് 301 കോളനിയിലെ അങ്കണവാടി പരിസരത്തേക്കും, വൈകിട്ട് മൂന്ന് മണിയോടെ അവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള നാലുമുക്ക് ഭാഗത്തേക്കും നീങ്ങി. അവിടെനിന്നും മുന്നോട്ട് നീങ്ങിയ ചക്കക്കൊമ്പൻ 3.55-ഓടെ ബോഡിമെട്ട്-ചിന്നക്കനാൽ റോഡിന് സമീപത്തെത്തി. ജനവാസ കേന്ദ്രമായ ബോഡിമെട്ടിലേക്ക് ആന കടക്കാതിരിക്കാൻ ദൗത്യസംഘം പ്രതിരോധം തീർത്തു. സുരക്ഷിതമായ ഇടത്തേക്ക് ആനയെ എത്തിച്ച് മയക്കുവെടി വയ്ക്കാൻ സംഘം തയ്യാറെടുക്കുന്നതിനിടെ, ദൗത്യസംഘത്തിന് തിരിച്ചടിയായി ചക്കക്കൊമ്പൻ സമീപത്തെ ഏലക്കാടിനുള്ളിലേക്ക് കയറി മറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ആന പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വൈകിട്ട് അഞ്ച് മണിയോടെ രണ്ടാം ദിവസത്തെ ദൗത്യം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

You might also like
Frequent Illness: Wife's Poisoning Attempt Uncovered in Medical Checkup; Aimed at ₹8 Crore Property and Insurance

തുടർച്ചയായ അസുഖം: വൈദ്യപരിശോധനയിൽ ഭാര്യയുടെ വിഷബാധാശ്രമം കണ്ടെത്തി; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

India moves to relax strict offshore fund disclosure rules to attract foreign capital

വിദേശ മൂലധനം ആകർഷിക്കാൻ ഓഫ്‌ഷോർ ഫണ്ട് വെളിപ്പെടുത്തൽ ചട്ടങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ

യുഎസില്‍ സാങ്കേതിക സംവിധാന തകരാർ തുടരും: മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ മേധാവി

ഹോർമോൺ സാന്നിധ്യം; യുഎസിൽ ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

‘Young woman’ flags down vehicles at 4 AM; new robbery modus operandi targeting solo travelers

പുലർച്ചെ നാലിന് കൈകാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ കൊള്ള

കനത്ത മഴയിൽ മുങ്ങി മാരിടൈംസ് പ്രവിശ്യകൾ: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

Top Picks for You
Top Picks for You