newsroom@amcainnews.com

കാനഡയിൽ മലയാളി യുവാവ്‌ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ

എഡ്മിന്‍റൻ : ആൽബർട്ടയിലെ എഡ്മിന്‍റനിൽ മലയാളി യുവാവ് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി. ജോസ് മാജോ പുലിക്കോട്ടിലിനെ (44)യാണ് എഡ്മിന്‍റൻ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളിൽനിന്ന് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 17നാണ് ആദ്യ പരാതി ലഭിച്ചത്. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ തന്‍റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി. 2016-ൽ താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരിക്കെ പ്രതിയുമായി ആവർത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടി വന്നെന്നായിരുന്നു ഇവരുടെ പരാതി.

അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 19നാണ് ജോസ് മാജോ പുലിക്കോട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗികാതിക്രമക്കേസുകൾ, ലൈംഗിക ചൂഷണം, ലൈംഗിക സ്പർശനത്തിന് പ്രേരിപ്പിക്കൽ, പ്രായപൂർത്തിയാകാത്തയാളുമായുള്ള ലൈംഗിക ഇടപെടൽ എന്നിങ്ങനെ അഞ്ച് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊതുജനങ്ങൾക്കായുള്ള നീന്തൽക്കുളങ്ങൾ, സ്കൂളുകൾ, ഡേകെയർ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 16 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരുമായി തൊഴിൽപരമായ സാഹചര്യങ്ങൾ ഒഴികെ ഇടപഴകാനും പാടില്ല. കൂടാതെ പരാതിക്കാരുമായി ബന്ധപ്പെടരുതെന്നും തോക്കുകളോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

You might also like
Seven tourists killed in trailer-car collision in Kutch; Prime Minister expresses condolences

കച്ചിൽ ട്രെയിലറും കാറും കൂട്ടിയിടിച്ച് ഏഴ് സഞ്ചാരികൾ മരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

MPNP ഡ്രോ: 1,050 യുക്രെയ്ൻ പൗരന്മാർക്ക് ഇൻവിറ്റേഷൻ

LCBO adding police officers to more than 40 stores in security push

സുരക്ഷ ശക്തമാക്കാൻ എൽസിബിഒ (LCBO); 40-ലധികം സ്റ്റോറുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും

നോർത്ത് കാരൊലൈന സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റ്സ്: റീകൗണ്ടിങിലും ചക്ക് ഹബ്ബാര്‍ഡിന് ജയം

H-1B വീസ ഉടമകളുടെ മക്കൾക്ക് ഗ്രീൻ കാർഡ്: നിയമനിർമാണത്തിനൊരുങ്ങി യുഎസ്

College Student Found Dead in Hotel Room; Door Locked from Outside, Note Recovered; Search On for Young Man

ഹോട്ടൽ മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കത്ത് കണ്ടെടുത്തു; യുവാവിനായി അന്വേഷണം

Top Picks for You
Top Picks for You