newsroom@amcainnews.com

അഞ്ചാംപനി പടരുന്നു; മുന്നറിയിപ്പുമായി മാനിറ്റോബ ആരോ​ഗ്യ വകുപ്പ്

മാനിറ്റോബയിൽ നടന്ന കാർഷിക പ്രദർശനത്തിൽ പങ്കെടുത്ത മുപ്പതിലധികം പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ബ്രാൻഡനിലെ Ag Days എന്ന വലിയ പരിപാടിയിൽ പങ്കെടുത്തവർക്കിടയിലാണ് രോഗം പടർന്നതെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ബ്രന്റ് റൂസിൻ വ്യക്തമാക്കി. രോഗവ്യാപനം രൂക്ഷമായ പ്രയറി മൗണ്ടൻ ഹെൽത്ത് റീജിനലിൽ ആറ് മാസം പ്രായമുള്ള കുട്ടികൾക്കും ഇനി മുതൽ വാക്സിൻ നൽകാവുന്നതാണ്.

കഴിഞ്ഞ മാസം മാത്രം മാനിറ്റോബയിൽ 74 പേർക്കാണ് അഞ്ചാംപനി ബാധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണിത്. കാനഡയിലാകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയിലധികവും മാനിറ്റോബയിലാണെന്ന് ഹെൽത്ത് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗപ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ തെക്കൻ മേഖലകളിലാണ് രോഗം കൂടുതൽ പടരുന്നത്. എങ്കിലും വാക്സിൻ നിർബന്ധമാക്കാൻ നിലവിൽ പ്രവിശ്യാ ഭരണകൂടത്തിന് പദ്ധതിയില്ല. പകരം ജനങ്ങളിൽ വിശ്വാസം വളർത്തുന്ന രീതിയിലുള്ള ബോധവൽക്കരണത്തിനാണ് മുൻഗണന നൽകുന്നത്.

അഞ്ചാംപനിക്ക് പുറമെ ശക്തമായ ഇൻഫ്ലുവൻസ ബാധയും പ്രവിശ്യയിൽ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏകദേശം 3,000-ത്തോളം പേർക്ക് ഇൻഫ്ലുവൻസ കാരണം അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ തേടേണ്ടി വന്നതായാണ് റിപ്പോർട്ട്. ഇത് കോവിഡ് മഹാമാരിയുടെ സമയത്തെക്കാൾ വലിയ തിരക്കാണ് ആശുപത്രികളിൽ ഉണ്ടാക്കിയിരിക്കുന്നത്. പനിയുടെ രണ്ടാം തരംഗം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, കുത്തിവെപ്പ് എടുക്കാത്തവർ ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് ഡോ. റൂസിൻ മുന്നറിയിപ്പ് നൽകി.

You might also like

എനർജി ഡ്രിങ്കുകൾക്ക് വിലക്ക്; ഹൃദയാരോഗ്യം മുൻനിർത്തി നിർണ്ണായക തീരുമാനവുമായി കെബെക്ക്.

ബ്ലൈൻഡ് ഡേറ്റിനായി വിമാനം കയറി; പക്ഷേ യുവതി പ്രണയത്തിലായത് വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമായി

ന്യൂസീലൻഡ്പൗരത്വത്തിന്ഇനി ‘കടമ്പകൾ’ ഏറും: പുതിയവിജ്ഞാനപരീക്ഷവരുന്നു

കാനഡയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ; പ്രതിയായ യുവാവിനെ നാടുകടത്തി, ചിത്രം പുറത്ത്

ട്രംപുമായി ചർച്ചയ്ക്ക് തയ്യാറായി കൊളറാഡോ ഗവർണർ; രാഷ്ട്രീയ കാത്തിരിപ്പ് ഗുണകരമാകില്ലെന്ന് മുന്നറിയിപ്പ്

ഹാൻ്റാവൈറസ് വ്യാപനം: മൂന്ന് പേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്; സ്ഥിതി നിയന്ത്രണവിധേയമെന്ന് ലോകാരോഗ്യ സംഘടന

Top Picks for You
Top Picks for You