പത്തനംതിട്ട: ആനന്ദപ്പള്ളിയിൽ മദ്യപിച്ച് ക്ഷേത്രത്തിലെ ആഴിയിൽ ചാടിയയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മാത്തൂർ സ്വദേശി അനിൽ കുമാറിനാണ് (47) പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകരവിളക്കിന്റെ ഭാഗമായി ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന് അയ്യപ്പക്ഷേത്രത്തില്‍ ആഴിയും പടുക്കയും ചടങ്ങ് നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ അനിൽ കുമാർ ആഴിയിലേക്ക് എടുത്തുചാടുകയായിരുന്നു. വ്രതമെടുക്കുന്നവർ തീയിലൂടെ നടക്കുന്നതിനാണ് ആഴി. ഇതിലേക്ക് വീണതോടെയാണ് ശരീരമാസകലം പൊള്ളലേറ്റത്. ഉടൻ ഇയാളെ നാട്ടുകാർ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചു.