newsroom@amcainnews.com

മുൻ റഷ്യൻ ഗതാഗതമന്ത്രി ജീവനൊടുക്കി

റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്ററോവോയിറ്റിനെ മോസ്‌കോ നഗരപരിസരത്ത് കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് സംഭവം. 2024 മേയിൽ ഗതാഗത മന്ത്രിയായ റോമൻ, ഒരു വർഷത്തിനുള്ളിലാണ് പദവിയിൽ നിന്ന് പുറത്തായത്. മുമ്പ് അഞ്ചു വർഷത്തോളം കുർസ്കിലെ ഗവർണറായിരുന്നു അദ്ദേഹം.

റഷ്യയുടെ വ്യോമയാന, ഷിപ്പിങ് മേഖലകളിൽ പ്രശ്‌നങ്ങൾ ഉയർന്നതിനെ തുടർന്നാണ് റോമന് സ്ഥാനചലനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ മുന്നൂറോളം വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും, തുറമുഖത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് അമോണിയ വാതകച്ചോർച്ചയുണ്ടാവുകയും ചെയ്തിരുന്നു. അതേസമയം, കുർസ്കിലെ അഴിമതിയാണ് സ്ഥാനനഷ്ടത്തിന് കാരണമെന്നും വാദങ്ങളുണ്ട്. നോവ്ഗൊറോഡ് ഗവർണർ ആൻഡ്രെ നിക്ടിനെ ആക്ടിങ് ഗതാഗത മന്ത്രിയായി നിയമിച്ചു.

You might also like

പുതിയ ഉത്തരവ് ഇന്ന് മുതൽ; ഫെഡറൽ ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങുന്നു

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

നാറ്റോയുടെ ഭീമൻ കരാറിനായി കനേഡിയൻ കമ്പനി; പ്രതിരോധ മേഖലയിൽ കാനഡയ്ക്ക് വലിയ നേട്ടം

സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ നീക്കം ചെയ്ത് അമേരിക്ക

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി. അശോക് ഐഎഎസ്; “ഐഎഎസ് ഉദ്യോഗസ്ഥർ അടിമകളല്ല”

കാനഡയിൽ സോക്കർ ആവേശം തിരികെയെത്തുന്നു; വാൻകൂവറിന് ഗവൺമെന്റിന്റെ വക പുത്തൻ സമ്മാനം; പുതിയ പദ്ധതികൾ വൈറ്റ്‌കാപ്‌സിന് ഗുണമാകുമോ?

Top Picks for You
Top Picks for You