newsroom@amcainnews.com

‘മച്ചാൻറെ മാലാഖ’ നാളെ എത്തും; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത മച്ചാൻറെ മാലാഖ എന്ന സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. നാളെയാണ് ചിത്രത്തിൻറെ റിലീസ്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ നായകനായെത്തുന്ന ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്. നമിത പ്രമോദ് ആണ് നായിക.

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ യു (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി), ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ജക്സൻ ആൻറണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം – ഔസേപ്പച്ചൻ. ഛായാഗ്രഹണം – വിവേക് മേനോൻ, എഡിറ്റർ രതീഷ് രാജ്, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, ഡിസൈൻ അരുൺ മനോഹർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, പ്രൊഡക്ഷൻ മാനേജേഴ്സ് അഭിജിത്ത്, വിവേക്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, പി ആർ ഒ പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് ഗിരിശങ്കർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെൻറ്.

You might also like

രാജകുടുംബത്തിലെ തർക്കം അക്രമത്തിൽ കലാശിച്ചു: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ കോട്ടയ്ക്കുള്ളിൽ വെടിവയ്പ്പ്

ചരിത്രം കുറിച്ച് ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

ലണ്ടനിൽ കെട്ടിടത്തിൽ നിന്നും വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ച് മലയാളി യുവാവ്

പ്രതിഷ്ഠാദിന മഹോത്സവത്തിനായി ഒരുങ്ങി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം

പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്കിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് കാനഡ

കാനഡയിലേക്ക് സ്വാ​ഗതം; ഒമർ അർത്താന് പിന്തുണയുമായി പ്രീമിയർ ഡേവിഡ് എബി

Top Picks for You
Top Picks for You