ടൊറന്റോ: കനേഡിയൻ റീജിയനിൽ 50 ഓളം എഐ ജനറേറ്റഡ്, ഡ്രൈവർലെസ് ട്രക്കുകൾ വിന്യസിക്കാനൊരുങ്ങുകയാണ് ലോബ്ലോ. ഇതിന്റെ ഭാഗമായി ഗ്രേറ്റർടൊറന്റോ ഏരിയയിൽ(ജിടിഎ) ഒരു സെൽഫ് ഡ്രൈവിംഗ് ട്രക്ക് ശൃംഖല നിർമ്മിക്കുന്നതിനായി ഗ്ലോബൽ ഓട്ടോണമസ് വെഹിക്കിൾ കമ്പനിയായ ഗാറ്റിക്കുമായി ലോബ്ലോ മൾട്ടി-ഇയർ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം, ഗാറ്റിക്കിന്റെ ഓട്ടോണമസ് ഫ്‌ളീറ്റിൽ നിന്ന് 50 ട്രക്കുകൾ അടുത്ത വർഷം വിന്യസിക്കും. ഈ വർഷം അവസാനത്തോടെ 20 എണ്ണവും 2026 ലുടനീളം 30 എണ്ണവും വിന്യസിക്കാനാണ് ലക്ഷ്യമിടുന്നത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓട്ടോണമസ് ട്രക്കുകളുടെ ആസൂത്രണമാണിതെന്ന് ലോബ്ലോ പറയുന്നു. ഈ മേഖലയിലെ 300 ഓളം ഗ്രോസറി സ്‌റ്റോറുകൾക്ക് സേവനം നൽകുക എന്നതാണ് ലക്ഷ്യം. കാനഡയിലെ ആദ്യത്തെ ഡ്രൈവർലെസ് കൊമേഴ്‌സ്യൽ ഫ്‌ളീറ്റ് വിന്യസിക്കുന്നതിനായി 2022 ലാണ് കമ്പനികൾ ഒന്നിച്ചത്. ഓട്ടോണമസ് വാഹനങ്ങൾക്കായുള്ള പ്രൊവിൻഷ്യൽ റെഗുലേറ്ററി ഫ്രെയിംവർക്കായ ഓട്ടോമേറ്റഡ് കൊമേഴ്‌സ്യൽ മോട്ടോർ വെഹിക്കിൾ(ACMV) പ്രോഗ്രാം വികസിപ്പിക്കുന്നതിന് ഒന്റാരിയോ ട്രാൻസ്‌പോർട്ടേഷൻ മിനിസ്ട്രിയുമായി ഗാറ്റിക് സമീപകാലത്തായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ലോബ്ലോ പറയുന്നു. ഇത് അവരുടെ സെൽഫ് ഡ്രൈവിംഗ് ഫ്‌ളീറ്റിൽ സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനികൾ പറയുന്നു.







