newsroom@amcainnews.com

വോട്ടെണ്ണൽ പിഴവിൽ ലിബറൽ ലിബറൽ പാർട്ടിക്ക് അട്ടിമറി വിജയം

ഒൻ്റാരിയോയിലെ മിൽട്ടൺ ഈസ്റ്റ്—ഹാൽട്ടൺ ഹിൽസ് സൗത്ത് റൈഡിങ്ങിൽ ലിബറൽ പാർട്ടിയ്ക്ക് അട്ടിമറി വിജയം. ലിബറൽ സ്ഥാനാർത്ഥി ക്രിസ്റ്റീന ടെസ്സർ ഡെർക്‌സൺ 32,130 വോട്ടുകൾ നേടിയപ്പോൾ, കൺസർവേറ്റീവ് സ്ഥാനാർത്ഥി പരം ഗിൽ 32,101 വോട്ടുകൾ നേടി. 29 വോട്ടുകളുടെ വ്യത്യാസത്തിലാണ് ലിബറൽ പാർട്ടി വിജയിച്ചത്. വോട്ടെണ്ണൽ നടപടിക്രമങ്ങളിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് പുനഃപരിശോധിച്ചതിലൂടെയാണ് ലിബറൽ സ്ഥാനാർത്ഥി വിജയിച്ചതായി ഇലക്ഷൻസ് കാനഡ സ്ഥിരീകരിച്ചത്.

പ്രാഥമിക ഫലങ്ങളിൽ, ഗിൽ 32,186 വോട്ടുകൾ നേടി വിജയിച്ചതായും ടെസ്സർ ഡെർക്‌സൺ 31,888 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയതായും കാണിച്ചിരുന്നു. അപ്പോൾ ഇരുവരും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം 298 ആയിരുന്നു. പരിശോധിച്ച ഫലങ്ങളിൽ 412 വോട്ടുകൾ റൈഡിങ്ങിൽ നിരസിച്ചതായും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

You might also like

ഇറാൻ-യുഎസ് യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കും: ട്രംപ്

കനത്ത മഞ്ഞുവീഴ്ച; കാൽഗറിയിൽ ജാഗ്രതാ നിർദ്ദേശം

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

കാനഡയിൽ ​ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് വിലക്കയറ്റത്തിന് സാധ്യത

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You