newsroom@amcainnews.com

അസമിൽ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് വന്ന കമൻറിൽ ചിരിക്കുന്ന ഇമോജിയിട്ടു; യുവാവിനെതിരെ കേസ്!

ഗുവാഹത്തി: അസമിൽ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് വന്ന കമൻറിൽ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്. കൊക്രാജർ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറായ വർനാലി ദേക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവടെ വന്ന കമന്റിന് പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. വർനാലി ദേക മേക്കപ്പ് ഇടാത്തതുമായി ബന്ധപ്പെട്ട കമന്റിന് പ്രതികരണമായി അമിത് ചക്രവർത്തി എന്ന യുവാവ് സ്മൈലി ഇമോജി ഇട്ടിരുന്നു. ഇതിന് പിന്നാലെ വർനാലി പൊലീസിൽ പരാതി നൽകുകയായിരുന്നു.

വർനാലി ഫേസ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ നരേഷ് ബരുവ എന്ന വ്യക്തി ‘ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം’ എന്ന് കമൻറ് ചെയ്തു. ഈ കമന്റിന് പ്രതികരണമായാണ് അമിത് ചിരിക്കുന്ന ഇമോജി ഇട്ടത്. ബരുവയുടെ കമന്റിന് ‘നിങ്ങളുടെ പ്രശ്‌നം എന്താണ്?’ എന്ന് വർനാലി തിരിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്മൈൽ ഇമോജി വന്നതും. തന്നെ പരിഹസിച്ച് കമൻറിട്ടതിനും അതിനെ പ്രോത്സാഹിപ്പിച്ചതിനും അമിതിനേയും ബരുവയേയും കൂടാതെ അബ്ദുൽ സുബൂർ ചൗധരി എന്നയാൾക്കെതിരേയും വർനാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സൈബർ സ്‌പെയ്‌സിൽ ശല്ല്യം ചെയ്‌തെന്നും അപകീർത്തികരമായ കമന്റുകൾ പങ്കുവെയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വർനാലി മൂന്ന് പേർക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അമിതിനെതിരെ കേസെടുത്ത പൊലീസ് തന്റെ വീടിന് 273 കിലോമീറ്റർ അകലെയുള്ള കൊക്രാജർ കോടതിയിലേക്ക് വിളിച്ചുവരുത്തി. പോസ്റ്റിന്റേയും അതിന് താഴെ വന്ന കമന്റുകളുടേയും സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പടെ കോടതിയിൽ വർനാലി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ വർനാലി ദേക ഐഎഎസ് ഓഫീസറാണെന്നോ ഡെപ്യൂട്ടി കമ്മീഷ്ണർ ആണെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത അമിത് പറയുന്നത്.

You might also like
Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Former U of Manitoba law dean arrested in France, faces extradition to Canada: police

മനിറ്റോബ സർവകലാശാല മുൻ ലോ ഡീൻ ഫ്രാൻസിൽ അറസ്റ്റിൽ; കാനഡയിലേക്ക് നാടുകടത്താൻ നടപടികൾ: പൊലീസ്

Top Picks for You
Top Picks for You