newsroom@amcainnews.com

എക്സ്പ്രസ് എൻട്രി ഡ്രോ: CEC വിഭാഗത്തിൽ 6,000 പേർക്ക് ഇൻവിറ്റേഷൻ

കാനഡയിലെ സ്ഥിരതാമസത്തിനായുള്ള എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി IRCC. കനേഡിയൻ എക്സ്പ്രസ് ക്ലാസ് (CEC) വിഭാഗത്തിൽപ്പെട്ട 6,000 ഉദ്യോഗാർത്ഥികൾക്കാണ് 2026 ഫെബ്രുവരി 17-ന് നടന്ന പുതിയ നറുക്കെടുപ്പിലൂടെ അപേക്ഷിക്കാൻ (ITA) അവസരം ലഭിച്ചിരിക്കുന്നത്. 2024-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്കോർ രേഖപ്പെടുത്തി എന്നതാണ് ഈ നറുക്കെടുപ്പിന്‍റെ പ്രധാന പ്രത്യേകത.

ഈ വർഷം നടക്കുന്ന എട്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 508 ആണ് കുറഞ്ഞ സി.ആർ.എസ് (CRS) സ്കോറായി നിശ്ചയിച്ചിരിക്കുന്നത്. 2025 മാർച്ച് 16-ന് മുൻപായി പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ജനുവരിയിൽ നടന്ന നറുക്കെടുപ്പുകളിൽ യഥാക്രമം 511, 509 എന്നിങ്ങനെയായിരുന്നു കട്ട്-ഓഫ് സ്കോറുകൾ. നിലവിൽ കാനഡയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ നയങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. 2026-ൽ ഇതുവരെ നടന്ന നറുക്കെടുപ്പുകളിലായി ആകെ 30,457 അപേക്ഷകർക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുള്ളത്. ഇതിൽ 20,000 ഒഴിവുകളും കനേഡിയൻ എക്സ്പ്രസ് ക്ലാസ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

You might also like

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Top Picks for You
Top Picks for You