newsroom@amcainnews.com

പാക്കേജിങ് പിഴവ്: കാനഡയിൽ ജനനനിയന്ത്രണ ഗുളികകൾ തിരിച്ചുവിളിച്ചു

കാനഡയിൽ വിതരണം ചെയ്യുന്ന പ്രമുഖ ബ്രാൻഡ് ടേവ കാനഡയുടെ ജനനനിയന്ത്രണ ഗുളികകൾ പാക്കേജിങിലെ പിഴവുകളെത്തുടർന്ന് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. മരുന്ന് പാക്കറ്റുകളിൽ ഗുളികകൾ അടങ്ങിയ ബ്ലിസ്റ്റർ കാർഡുകൾ കാണാനില്ലെന്ന ഉപഭോക്താവിന്റെ പരാതിയെത്തുടർന്നാണ് കമ്പനി ഈ അടിയന്തര നടപടി സ്വീകരിച്ചത്. ഗുളികകൾ കൃത്യമായ അളവിൽ ലഭിക്കാത്തത് അനാവശ്യ ഗർഭധാരണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി. സീസണിക് (Seasonique), സീസണേൽ (Seasonale) എന്നീ രണ്ട് ബ്രാൻഡുകളുടെ പ്രത്യേക ലോട്ടുകളാണ് നിലവിൽ തിരിച്ചുവിളിച്ചിട്ടുള്ളത്. 91 ദിവസത്തേക്കുള്ള പാക്കുകളായി […]

കനത്ത മഞ്ഞുവീഴ്ച ; ന്യൂഫൗണ്ട്‌ലാൻഡിൽ ജാഗ്രത നിർദ്ദേശം

ന്യൂഫൗണ്ട്‌ലാൻഡ് മേഖലയിൽ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സെന്റ് ജോൺസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തെക്കൻ അവലോണിൽ ആരംഭിച്ച കാറ്റ് വൈകാതെ വടക്കൻ മേഖലയിലേക്കും വ്യാപിക്കും. നോർത്തേൺ അവലോൺ പെനിൻസുലയിൽ 25 മുതൽ 50 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. ഇതിനൊപ്പം മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റും ജനജീവിതം തടസ്സപ്പെടുത്തിയേക്കാം. ബുധനാഴ്ച രാത്രി വരെ ഈ […]

ആശ്വാസമായി ഇന്ധനവില ഇടിവ്: കാനഡയിൽ പണപ്പെരുപ്പം കുറഞ്ഞു

ജനുവരിയിൽ കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഡിസംബറിലെ 2.4 ശതമാനത്തിൽ നിന്നും പണപ്പെരുപ്പം 2.3 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. സാമ്പത്തിക വിദഗ്ധർ പണപ്പെരുപ്പ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് പ്രവചിച്ചിടത്താണ് ഈ ഇടിവ്. ഇന്ധനവിലയിലുണ്ടായ ഗണ്യമായ കുറവാണ് പണപ്പെരുപ്പ നിരക്ക് താഴാൻ പ്രധാന കാരണമായതെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് ഇന്ധനവിലയിൽ 16.7 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ധനവില ഒഴിവാക്കിയാൽ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി […]

സർക്കാർ ഉത്തരവ് വന്നു, പക്ഷേ ഓഫീസിൽ സ്ഥലമില്ല! കാനഡയിൽ ഫെഡറൽ ജീവനക്കാർ പ്രതിസന്ധിയിൽ

ഒട്ടാവ: കാനഡയിലെ ഫെഡറൽ ജീവനക്കാർ ആഴ്ചയിൽ കൂടുതൽ ദിവസങ്ങൾ ഓഫീസുകളിൽ ചെലവഴിക്കണമെന്ന സർക്കാർ ഉത്തരവ് പുതിയ പ്രതിസന്ധികൾക്ക് വഴിവെക്കുന്നു. ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങിയെത്തുമ്പോൾ അവർക്ക് ആവശ്യമായ ഡെസ്ക് സ്പേസും (Desk Space) മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യൂണിയനുകളും ജീവനക്കാരും ആരോപിക്കുന്നു. പുതിയ ഉത്തരവ് പ്രകാരം, മെയ് മാസം മുതൽ എക്സിക്യൂട്ടീവ് തസ്തികയിലുള്ളവർ ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ ഹാജരാകണം. മറ്റ് ജീവനക്കാർ ജൂലൈ മുതൽ ആഴ്ചയിൽ നാല് ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്നാണ് […]

താപനില ഉയരുന്നു, മഞ്ഞുരുകുന്നു; വേനലിൽ വാൻകൂവർ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്

വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയുടെ (ബി.സി.) തെക്കൻ തീരപ്രദേശങ്ങളിൽ മഞ്ഞുപാളികളുടെ (Snowpack) അളവിൽ വൻ കുറവ് രേഖപ്പെടുത്തി. ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും മഞ്ഞുപാളികളുടെ അളവ് സാധാരണ നിലയേക്കാൾ 40 ശതമാനത്തോളം കുറവാണെന്നാണ് ബി.സി. റിവർ ഫോർകാസ്റ്റ് സെന്ററിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മഞ്ഞുരൂപത്തിൽ മലനിരകളിൽ ശേഖരിക്കപ്പെടുന്ന ജലത്തിന്റെ അളവ് കുറയുന്നത് വരാനിരിക്കുന്ന വേനൽക്കാലത്ത് വാൻകൂവർ നഗരത്തിൽ കടുത്ത ജലക്ഷാമത്തിന് കാരണമായേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നഗരത്തിന്റെ പ്രധാന ജലസ്രോതസ്സുകളായ സൗത്ത് കോസ്റ്റ് മേഖലയിൽ സാധാരണ ലഭിക്കേണ്ടതിന്റെ 61 ശതമാനവും […]

കാനഡയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ വ്യാപകം; കുറ്റക്കാരായ പ്രവാസികളെ നാടുകടത്താൻ നടപടി തുടങ്ങി

ഒട്ടാവ: കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തലുകളും (Extortion) വെടിവെപ്പുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ, നൂറുകണക്കിന് വിദേശ പൗരന്മാർക്കെതിരെ ഇമിഗ്രേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്രിട്ടീഷ് കൊളംബിയ (B.C.), ആൽബർട്ട, ഒന്റാറിയോ എന്നീ പ്രവിശ്യകളിലാണ് പ്രധാനമായും ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ പലരും കാനഡയിൽ താൽക്കാലിക വിസയിലോ അഭയാർത്ഥി പദവിയിലോ എത്തിയവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ബി.സി. […]

ലഹരി ഉപഭോഗം കുറഞ്ഞില്ല; മയക്കുമരുന്നിന് ബിസിയിൽ വീണ്ടും ചുവപ്പ് കൊടി; കുറ്റകരമല്ലാതാക്കിയ വിവാദ പദ്ധതിക്ക് അന്ത്യം

വിക്ടോറിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച മയക്കുമരുന്ന് ഡീക്രിമിനലൈസേഷൻ (കുറ്റകരമല്ലാതാക്കൽ) പൈലറ്റ് പദ്ധതി ഔദ്യോഗികമായി അവസാനിപ്പിച്ചു. നിശ്ചിത അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കി 2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിക്ക്, പ്രതീക്ഷിച്ച ഫലം നൽകാനായില്ലെന്ന് വിലയിരുത്തിയാണ് അധികൃതർ പിൻവാങ്ങിയത്. ഇതോടെ പ്രവിശ്യയിൽ നിരോധിത ലഹരിവസ്തുക്കൾ കൈവശം വെക്കുന്നവർക്കെതിരെ പോലീസ് വീണ്ടും കേസെടുത്ത് തുടങ്ങും. ലഹരി ഉപയോഗിക്കുന്നവരോടുള്ള സാമൂഹിക വിവേചനം കുറയ്ക്കാനും അവരെ തടവിലാക്കുന്നതിന് പകരം ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുമാണ് ഫെഡറൽ സർക്കാരിന്റെ പ്രത്യേക […]

വ്യാപാര കരാർ ഉറപ്പിക്കാൻ ഇന്ത്യൻ സംഘം യുഎസിലേക്ക്

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ- അ​മേ​രി​ക്ക ഇ​ട​ക്കാ​ല വ്യാ​പാ​ര ക​രാ​റി​ന്‍റെ നി​യ​മ​രേ​ഖ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ സം​ഘം അ​ടു​ത്ത​യാ​ഴ്ച അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും. വാ​ണി​ജ്യ വ​കുപ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ദർ​പ​ൺ ജെ​യി​ൻ ആ​ണ് വാ​ഷി​ങ്‌​ട​ണി​ൽ ഫെ​ബ്രു​വ​രി 23ന് ​ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക. ഇ​ന്ത്യ​ൻ ഇ​റ​ക്കു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ 25 ശ​ത​മാ​ന​മെ​ന്ന പ​ക​ര​തീരുവ താ​മ​സി​യാ​തെ അ​മേ​രി​ക്ക 18 ശ​ത​മാ​ന​മാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് വാ​ണി​ജ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ഈ​യി​ടെ പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ക​രാ​ർ സം​ബ​ന്ധി​ച്ച […]

ആൽബർട്ടയിലെ പൊതുവിദ്യാഭ്യാസ മേഖല പരാജയം: സർവേ

ആൽബർട്ടയിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ മൂന്നിലൊന്ന് പ്രവിശ്യാ നിവാസികളും തൃപ്തരല്ലെന്ന് പുതിയ സർവേ റിപ്പോർട്ട്. 63 ശതമാനം പ്രവിശ്യാ നിവാസികളും നിലവിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തിൽ അതൃപ്തരാണെന്ന് ആം​ഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ അയക്കുന്ന രക്ഷിതാക്കൾക്കിടയിൽ ഈ നിരക്ക് 68 ശതമാനമായി ഉയർന്നു. ചാർട്ടർ സ്കൂളുകൾ, ഹോം എഡ്യൂക്കേഷൻ, മതപരമായ പാഠശാലകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പഠനസാഹചര്യങ്ങൾ പ്രവിശ്യയിലുണ്ടെങ്കിലും, പൊതുവിദ്യാഭ്യാസത്തിന്റെ തളർച്ച ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നതിനോട് […]

എപ്സ്റ്റീൻ ഫയലുകളിൽ ‘ഒളിച്ചുകളി’; ട്രംപ് ഭരണകൂടത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി ഹിലരി ക്ലിന്റൺ

വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിൽ ട്രംപ് ഭരണകൂടം ‘ഒളിച്ചുകളി’ (Cover-up) നടത്തുകയാണെന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹിലരി ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നതിൽ സർക്കാർ മനഃപൂർവ്വം കാലതാമസം വരുത്തുകയാണെന്നും (Slow-walking) പല നിർണ്ണായക വിവരങ്ങളും മറച്ചുവെക്കുകയാണെന്നും ഹിലരി കുറ്റപ്പെടുത്തി. കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരസ്യമാക്കേണ്ടതുണ്ട്. എന്നാൽ ട്രംപ് […]