newsroom@amcainnews.com

കേരളത്തിൽ ഇക്കുറി മികച്ച വേനൽ മഴ; ഏറ്റവും കൂടുതൽ ലഭിച്ചതു കണ്ണൂരിൽ, പെയ്തത് 315 ശതമാനം അധിക മഴ

തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി മികച്ച വേനൽ മഴയാണ് ലഭിച്ചത്. 359.0 മി.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 776.4 മി.മീ. മഴയാണ് പെയ്തത്. 116 % വർ‌ധന. ഇക്കുറി കാലവർഷം നേരത്തെ എത്തിയതിനാലാണ് പ്രീമൺസൂൺ മഴ ഇത്രയധികം വർധിക്കാൻ കാരണം. കാലവർഷം ആരംഭിച്ച മേയ് 24 മുതൽ 31 വരെ 440.5 മി.മീ. മഴ ലഭിച്ചു. ഇത് ആകെ പെയ്ത മഴയുടെ 57 ശതമാനമാണ്.

മൺസൂണിനു മുൻപ് മഴപ്പെയ്ത്തിൽ റെക്കോർഡിട്ട് കണ്ണൂർ. കാലവർഷത്തിനു മുന്നോടിയായി, മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള പ്രീമൺസൂൺ സീസണിൽ സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കണ്ണൂർ ജില്ലയിലാണ്– 1,071.2 മില്ലിമീറ്റർ. സാധാരണ ഇക്കാലത്ത് ലഭിക്കുന്നത് 258.3 മില്ലിമീറ്റർ മാത്രമാണ്. 315 ശതമാനം കൂടുതലാണ് ഇത്തവണത്തെ മഴ. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സാധാരണയായി ഏറ്റവും കൂടുതൽ വേനൽ മഴ പെയ്യാറുള്ളത്.

മേയ് രണ്ടാം പാദത്തിലെ കാലാവസ്ഥാ മാറ്റങ്ങളാണു കണ്ണൂർ ജില്ലയെ മഴക്കണക്കിൽ ഒന്നാമതെത്തിച്ചത്. ഇത്തവണ കാലവർഷം മേയ് 24ന് കേരളത്തിലെത്തി. സാധാരണയിൽനിന്ന് എട്ടു ദിവസം മുൻപാണിത്. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങളും വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ വ്യാപക മഴയ്ക്കു കാരണമായി. മേയ് 17ന് ബംഗാൾ ഉൾക്കടലിലും 20ന് അറബിക്കടലിലും ചക്രവാതച്ചുഴികൾ രൂപമെടുത്തു. 22 ന് അറബിക്കടലിലും 27ന് ബംഗാൾ ഉൾക്കടലിലും ഈ ചക്രവാതച്ചുഴികൾ ന്യൂനമർദമായി മാറി. ഇതിനിടയിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കാലവർഷത്തിന്റെ തീവ്രത വർധിപ്പിച്ചു.

92 ദിവസം നീണ്ടു നിൽക്കുന്ന പ്രീമൺസൂൺ കാലത്തു കണ്ണൂർ ജില്ലയിൽ പെയ്ത മഴയുടെ 64 ശതമാനവും ലഭിച്ചത് മേയ് 24 മുതലുള്ള 8 ദിവസമാണ്. 24 മുതൽ 31 വരെ ജില്ലയിൽ 683.9 മി.മീ. മഴ ലഭിച്ചു. മാർച്ച് ഒന്നു മുതൽ മേയ് 23 വരെയുള്ള 84 ദിവസം ലഭിച്ചത് 387.3 മി.മീ. മഴ മാത്രമായിരുന്നു.

​​

You might also like
RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Top Picks for You
Top Picks for You