newsroom@amcainnews.com

ലോകകപ്പ്: ഇറാന്‍ ടീമിന് യുഎസ് വീസ അനുവദിച്ചു

വാഷിംഗടണ്‍ : അമേരിക്കയും കാനഡയും മെക്‌സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫാ ലോകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെൻ്റില്‍ പങ്കെടുക്കാൻ ഇറാന്‍ ടീമിന് വീസ അനുവദിച്ചു. ഇറാന്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനും ലോകകപ്പില്‍ മത്സരിക്കാനും ആവശ്യമായ വീസകള്‍ അനുവദിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച ആദ്യം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇറാന്‍ ടീമിന് വീസ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും യുഎസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്കാറയിലെ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനുള്ള വീസ നടപടികള്‍ പൂര്‍ത്തിയാക്കി. അതേസമയം ഇറാന്‍ ടീം അമേരിക്കയില്‍ മത്സരങ്ങള്‍ കളിക്കുമെങ്കിലും, അമേരിക്കന്‍ ഉപരോധങ്ങളുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണതകള്‍ കാരണം അവര്‍ താമസിക്കുന്നത് പ്രധാനമായും മെക്‌സികോയില്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

Banking Service Charges Surge: Heavy Financial Burden on Customers

ബാങ്കിങ് സേവന നിരക്കുകൾ കുത്തനെ കൂട്ടുന്നു: ഉപഭോക്താക്കൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത

ആഗോള റിലീസിന് ‘ഖലീഫ’: ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്

US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ പൗരത്വത്തിന് തെളിവല്ല: കൊൽക്കത്ത ഹൈക്കോടതി

Top Picks for You
Top Picks for You