newsroom@amcainnews.com

യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികളുമായി ഇറാന്‍

അമേരിക്കയും ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് പ്രധാന നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന്റെ നിയമാനുസൃതമായ അവകാശങ്ങള്‍ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തില്‍ ഉറപ്പ് നല്‍കുക എന്നിവയാണ് സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്‍ മുന്നോട്ടുവെച്ച ഉപാധികള്‍. റഷ്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ സയണിസ്റ്റ് ഭരണകൂടവും യുഎസും ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ഈ നിബന്ധനകള്‍ പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളില്‍ 13 രാജ്യങ്ങളും അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇറാന്റെ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ഹിസ്ബുല്ല നൂറ്റി അമ്പതോളം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് അയച്ചു. ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂള്‍ ആക്രമണത്തിന് പിന്നില്‍ യുഎസ് മിസൈലാണെന്ന വിവരം റോയിട്ടേഴ്‌സ് പുറത്തുവിട്ടു.

You might also like
Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Top Picks for You
Top Picks for You