newsroom@amcainnews.com

വീട് വൃത്തിയാക്കിയില്ല ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച് ഭാര്യ; ഇന്ത്യക്കാരിയായ അധ്യാപിക അമേരിക്കയിൽ അറസ്റ്റിൽ

വാഷിങ്ടൻ: വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് നോർത്ത് കരോലീനയിൽ അറസ്റ്റിലായത്. ഭർത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്. വീട് വൃത്തിയാക്കാത്തതിനാണ് ഭാര്യ തന്നെ കുത്തിയതെന്ന് അരവിന്ദ് പൊലീസിനു മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടെന്നാണ് ഭാര്യയുടെ മൊഴി.

വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി. അരവിന്ദിനെ പൊലീസെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ തന്നെ മനഃപ്പൂർവം കഴുത്തിൽ കുത്തിയതാണെന്നാണ് അരവിന്ദ് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റിലായ ചന്ദ്രപ്രഭയ്ക്ക് മജിസ്ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് അനുവദിച്ചു. ഭർത്താവുമായി ആശയവിനിമയം നടത്തരുതെന്ന് കോടതി നിർദേശിച്ചു. ചന്ദ്രയെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു

You might also like

ആൽബർട്ടയിൽ അധ്യാപക സമരം അവസാനിച്ചു: വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടു

അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആർസിഎംപി

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

താരിഫ് തിരിച്ചടിയായി: ജീവനക്കാരെ പുറത്താക്കി സിഎൻ റെയിൽ

Top Picks for You
Top Picks for You