newsroom@amcainnews.com

കാൽഗറിയിലെ കത്തിയാക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു

കാൽഗറി: കഴിഞ്ഞ മാസം കാൽഗറി ഡൗൺടൗണിൽ കത്തിയാക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. ജൂലൈ 24ന് രാത്രി 8.40 ഓടെ ഡെർമോട്ട് ബാൾഡ്‌വിൻ വേ എസ്ഇയിലെ ഡ്രോപ്പ്-ഇൻ സെന്ററിൽ വെച്ച് കുത്തേറ്റ 37കാരനായ ഗുർദ്ദീപ് സിംഗ് മുണ്ടിയാണ് മരിച്ചത്.

കവർച്ചയ്ക്കിടെ നടന്ന ആക്രമണത്തിലാണ് ഗുർദ്ദീപിന് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയാണ് ഗുർദ്ദീപ് മരിച്ചത്. സംഭവത്തിൽ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ ആക്രമണം, കവർച്ച എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

You might also like

ടോറികൾക്ക് തിരിച്ചടി: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി കൺസർവേറ്റീവ് എംപി

Europe's largest technology company SAP stops all travel and hiring; tells employees: We need to be disciplined in how we spend

യൂറോപ്പിലെ വമ്പൻ ടെക് കമ്പനിയായ SAP-യിൽ നിയമനങ്ങളും യാത്രകളും തടഞ്ഞു; എഐ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Perez Hilton's Health Update: Family Says There is Reason for Hope

പെരെസ് ഹിൽട്ടന്റെ ആരോഗ്യനില: ആശ്വാസത്തിന് വകയുണ്ടെന്ന് കുടുംബം

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You