newsroom@amcainnews.com

Blockweeയുടെ സഹസ്ഥാപകനായ ഇന്ത്യൻ സംരംഭകൻ ആയുഷ് പഞ്ച്മിയയുടെ പാസ്‌പോർട്ടും പണവും സ്‌പെയിനിൽ വെച്ച് മോഷണം പോയി

സ്‌പെയിനിൽ വെച്ച് തന്റെ പാസ്‌പോർട്ടും പണവും മോഷണം പോയതായി ഇന്ത്യൻ സംരംഭകന്റെ അനുഭവ കുറിപ്പ്. ശനിയാഴ്ചയാണ് മോഷണം നടന്നത്. സ്റ്റാർട്ടപ്പ് കമ്പനിയായ Blockwee യുടെ സഹസ്ഥാപകനായ ആയുഷ് പഞ്ച്മിയ എന്ന യുവ സംരംഭകനാണ് ദുരനുഭവം ഉണ്ടായത്.
ഫ്രാൻസിലെ കാൻസിൽ നടന്ന ക്രിപ്‌റ്റോ കോൺഫറൻസിൽ പങ്കെടുത്ത ശേഷം ആയുഷും സംഘവും സ്‌പെയിനിൽ എത്തിയപ്പോഴാണ് മോഷണം നടന്നത്.

സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റിൽ വെച്ച് ക്ലയന്റുകൾക്കായുള്ള കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ഒരു കോൾ വന്നെടുക്കാൻ പുറത്തേക്ക് പോയ താൻ തിരികെ വന്നപ്പോൾ സ്ഥലത്ത് പണവും പാസ്‌പോർട്ടും അടങ്ങിയ ബാഗ് കണ്ടില്ല. മേശയ്ക്കടിയിലായിരുന്നു ബാഗ് വെച്ചതെന്ന് ആയുഷ് സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നു. ഇതുപോലെയുള്ള യാത്രകളിൽ നിരവധി തവണ ഇതുപോലെ ചെയ്തിട്ടുണ്ട്. എന്നാൽ സ്‌പെയിനിൽ വെച്ച് ഇത്തരം അനുഭവമുണ്ടായത് തന്നെ ഞെട്ടിച്ചുവെന്നും ആയുഷ് പറയുന്നു. വാരാന്ത്യമായതിനാൽ ഇന്ത്യൻ എംബസി അടച്ചിരുന്നു. അതിനാൽ തന്നെ സഹായത്തിനായി സമീപിക്കാൻ കഴിഞ്ഞില്ലെന്നും ആയുഷ് പറഞ്ഞു.

You might also like
Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Top Picks for You
Top Picks for You