newsroom@amcainnews.com

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണ്ണായകമായ വ്യാപാര ചര്‍ച്ച ഇന്ന് പുനരാരംഭിക്കുമെന്ന് ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയെപ്പോലെ അനിവാര്യമായ മറ്റൊരു പങ്കാളി ലോകത്തില്ലെന്ന് പറഞ്ഞ ഗോര്‍, ഉഭയകക്ഷി ബന്ധത്തില്‍ വ്യാപാരത്തിന് വലിയ മുന്‍ഗണനയാണ് അമേരിക്ക നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ എത്തിച്ചേരുക എന്നത് എളുപ്പമുള്ള കാര്യമല്ലെങ്കിലും, ആ ലക്ഷ്യം കൈവരിക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യാപാരത്തിന് പുറമെ സുരക്ഷ, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം തുടരുമെന്നും ഗോര്‍ വ്യക്തമാക്കി. ‘യഥാര്‍ത്ഥ സുഹൃത്തുക്കള്‍ തമ്മില്‍ ചില കാര്യങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ടായേക്കാം, എന്നാല്‍ അവ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 25 ശതമാനം തീരുവ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ‘പിഴത്തീരുവ’ എന്ന നിലയിലാണ് ഈടാക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ 500 ശതമാനം വരെ തീരുവ ഉയര്‍ത്തുന്ന പുതിയ ബില്ലിന് പ്രസിഡന്റ് ട്രംപ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഇന്നത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ, എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നതാകും ഇന്നത്തെ ചര്‍ച്ചകളിലെ പ്രധാന അജണ്ട.

You might also like

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Top Picks for You
Top Picks for You