newsroom@amcainnews.com

ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ഹൈക്കമ്മീഷണർമാരെ നിയമിച്ച് ഇന്ത്യയും കാനഡയും

ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ഹൈക്കമ്മീഷണർമാരെ നിയമിച്ച് ഇന്ത്യയും കാനഡയും. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറായി ക്രിസ്റ്റഫർ കൂട്ടറെ നിയമിച്ചതായി ഇന്ത്യൻ വംശജ കൂടിയായ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. കോമൺ‌വെൽത്ത് രാജ്യങ്ങളിലെ അംബാസഡറിന് തുല്യമായ പദവിയാണ് ഇത്. കനേഡിയൻ പൗരന്മാർക്കുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കും വിധം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നിയമനം ഏറെ പ്രാധാന്യമുള്ളതാണെന്ന് അനിത ആനന്ദ് പറഞ്ഞു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി ദിനേശ് കെ. പട്നായിക്കിനെ നിയമിച്ചു. നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറാണ് ഇദ്ദേഹം. ഇന്ത്യൻ വിദേശകാര്യ സർവീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ് ദിനേശ് കെ. പട്നായിക്ക്.

കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജറിൻ്റെ വധത്തിൽ ഇന്ത്യയിലെ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കും മറ്റ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയിൽ നിന്ന് തിരിച്ചു വിളിക്കുകയും അന്ന് കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണറായിരുന്ന സ്റ്റ്യുവട്ട് വീലർ ഉൾപ്പെടെ 6 ഉദ്യോഗസ്ഥരോട് രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തി മാസങ്ങൾക്കു ശേഷമാണ് ഇരു രാജ്യങ്ങളും ഹൈക്കമ്മിഷണർമാരെ വീണ്ടും നിയമിച്ചിരിക്കുന്നത്.

You might also like
Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

English language is now mandatory to drive in the US; new rules hit Indian drivers hard, leaving expats in a deep crisis

യുഎസിൽ വാഹനം ഓടിക്കാൻ ഇനി ഇംഗ്ലീഷ് ഭാഷ നിർബന്ധം; പുതിയ നിയമങ്ങൾ ഇന്ത്യൻ ഡ്രൈവർമാർക്ക് തിരിച്ചടിയാകുന്നു, പ്രവാസികൾ കടുത്ത പ്രതിസന്ധിയിൽ

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Top Picks for You
Top Picks for You