newsroom@amcainnews.com

900 ജോലികൾ വെട്ടിക്കുറയ്ക്കുന്നു; ഇംപീരിയൽ ഓയിൽ കാൽഗറി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ

കാൽഗറി: ഇംപീരിയൽ ഓയിൽ കാൽഗറി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായി 900 ജോലികൾ വെട്ടിക്കുറയ്ക്കും. 2027 അവസാനത്തോടെ തൊഴിലാളികളുടെ ഏകദേശം 20 ശതമാനം, അഥവാ 900 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. കാൽഗറി ഓഫീസിലെ ശേഷിക്കുന്ന പ്രവർത്തനങ്ങൾ 2028 അവസാനത്തോടെ എഡ്മൻ്റണിലെ സ്ട്രാത്കോണ റിഫൈനറിയിലേക്ക് മാറ്റും. കാൽഗറിയിൽ ചെറിയൊരു സാന്നിധ്യം തുടർന്നും നിലനിർത്തുമെന്നും കമ്പനി വക്താവ് ലിസ ഷ്മിറ്റ് ഒരു സ്വകാര്യ വാർത്ത ചാനലിനോട് പറഞ്ഞു.

2024ലെ വാർഷിക റിപ്പോർട്ട് പ്രകാരം, ആ വർഷാവസാനം ഇംപീരിയൽ ഓയിലിന് 5,100 സ്ഥിരം ജീവനക്കാരുണ്ടായിരുന്നു. 2004 മുതൽ കമ്പനിയുടെ ഹെഡ് ഓഫീസാണ് കാൽഗറി. ഈ പുനഃസംഘടന നമ്മുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്നും മാറിപ്പോകുന്ന ഘട്ടത്തിൽ ജീവനക്കാരെ പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ഷ്മിറ്റ് പറഞ്ഞു. 1923ൽ കാൽഗറിയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, ഇപ്പോഴത്തെ തീരുമാനത്തോടെ , പ്രവർത്തനങ്ങൾ ഓപ്പറേറ്റിംഗ് സൈറ്റുകളിൽ കൂടുതൽ ഏകീകരിച്ച്, കാര്യക്ഷമത, പ്രവർത്തന മികവ് എന്നിവ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് എന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ നടപടികൾക്ക് കമ്പനി ഏകദേശം 330 മില്യൺ ഡോളർ ചെലവഴിക്കുമെന്നും കൂട്ടിച്ചേർത്തു.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Top Picks for You
Top Picks for You