newsroom@amcainnews.com

ക്യൂബെക്ക് നദിയിൽ കുടിയേറ്റക്കാർ മുങ്ങിമരിച്ച കേസ്: കാനഡ-യുഎസ് പൗരൻ അറസ്റ്റിൽ

ക്യൂബെക്കിലെ സെൻ്റ് ലോറൻസ് നദിയിൽ ഇന്ത്യൻ കുടുംബം അടക്കം എട്ട് അനധികൃത കുടിയേറ്റക്കാർ മുങ്ങിമരിച്ച സംഭവത്തിൽ കനേഡിയൻ-യുഎസ് പൗരൻ അറസ്റ്റിലായതായി നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് കോടതി. ജൂൺ 15 ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരട്ടപൗരത്വമുള്ള തിമോത്തി ഓക്സ് (34) അറസ്റ്റിലായത്. ക്യൂബെക്ക് ആക്വെസസൻ മോഹോക് സ്വദേശിയായ തിമോത്തി ഓക്സ് കസ്റ്റഡിയിൽ തുടരുകയാണ്. കാനഡയിൽ നിന്ന് അനധികൃതമായി ആളുകളെ സെൻ്റ് ലോറൻസ് നദിക്ക് കുറുകെ അമേരിക്കയിലേക്ക് കടത്താൻ ഗൂഢാലോചന നടത്തിയതിന് ഏപ്രിലിൽ ഓക്സ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചിരുന്നു. കൂടാതെ ഇയാൾ മനുഷ്യക്കടത്തിൽ ഒരു പ്രധാന സഹായിയായിരുന്നുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

2023 മാർച്ചിൽ ക്യൂബെക്ക്, ഒൻ്റാരിയോ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഫസ്റ്റ് നേഷൻസ് പ്രദേശമായ ആക്വെസസനെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ മുങ്ങിമരിച്ചത്. മാർച്ച് 30, 31 തീയതികളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ചൗധരി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാല് ഇന്ത്യക്കാർ. പ്രവീൺഭായ് ചൗധരി (50), 45 വയസ്സുള്ള ഭാര്യ ദക്ഷബെൻ, 20 വയസ്സുള്ള മകൻ മീറ്റ്, മകൾ വിധി (23) എന്നിവരാണ് മുങ്ങിമരിച്ചത്. കൂടാതെ റൊമാനിയൻ പൗരനായ ഫ്ലോറിൻ ഇയോർഡാഷെ (28), ഭാര്യ ക്രിസ്റ്റീന (മൊണാലിസ) സെനൈഡ ഇയോർഡാഷെ (28), അവരുടെ രണ്ടു വയസ്സുള്ള മകൾ എവ്ലിൻ, ഒപ്പം ഒരു വയസ്സുള്ള മകൻ എലിൻ എന്നിവരുമാണ് മരിച്ചത്. രണ്ട് കുട്ടികളും കനേഡിയൻ പൗരന്മാരായിരുന്നു. 2023 മാർച്ച് 30, 31 തീയതികളിൽ മൺട്രിയോളിൽ നിന്ന് 130 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ആക്വെസസനെ നദിയിൽ നിന്നാണ് കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

You might also like
Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You