newsroom@amcainnews.com

ഇനിയും യുദ്ധത്തിനു വന്നാൽ, തകർന്നു വീഴുന്ന യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയി‍ൽ ഇന്ത്യ മൂടപ്പെടും; ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ലോകഭൂപടത്തിൽ നിന്നു തുടച്ചുനീക്കുമെന്ന് ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പു നൽകിയതിനോടാണ് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.

മേയിലെ ഏറ്റുമുട്ടലിൽ പരാജയമടഞ്ഞതോടെ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇന്ത്യ വൃഥാ ശ്രമം നടത്തുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ആസിഫ് പറഞ്ഞു. 0–6 എന്ന സ്കോറിൽ ഇന്ത്യ തോറ്റെന്നും, വിശദാംശങ്ങൾ നൽകാതെ മന്ത്രി സൂചിപ്പിച്ചു. ഇനിയും യുദ്ധത്തിനു വന്നാൽ, തകർന്നു വീഴുന്ന യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയി‍ൽ ഇന്ത്യ മൂടപ്പെടുമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സേനാ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു കരസേനാ മേധാവി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്. ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വൈകാതെയുണ്ടാകുമെന്നും സൂചിപ്പിച്ചു.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Top Picks for You
Top Picks for You