newsroom@amcainnews.com

കനത്ത മഴ: ടൊറൻ്റോയിലെ റോഡുകൾ വെള്ളത്തിനടിയിൽ

ടൊറൻ്റോയിലും ജിടിഎയിലും കനത്ത മഴ തുടരുന്നതിനെത്തുടർന്ന് പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച പെയ്ത അതിശക്തമായ മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി. മഴ തുടരുന്നതിനാൽ ഉച്ചകഴിയുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അതത് മേഖലകളിലെ കൺസർവേഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

അതേസമയം വാരാന്ത്യത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 40 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പലയിടങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ നിറഞ്ഞൊഴുകിയതോടെ പ്രധാന പാതകളായ ഗാർഡിനർ എക്സ്പ്രസ് വേ, ലോറൻസ് അവന്യൂ ഈസ്റ്റ്, ബിർച്ച്മൗണ്ട് റോഡ്, നോർത്ത്‌ലൈൻ റോഡ് എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടങ്ങളിലും വാഹനങ്ങൾ തിരിച്ചുവിടുകയോ യാത്രക്കാർക്ക് വഴിമാറി പോകേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്തു.

You might also like
Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You