newsroom@amcainnews.com

തോക്ക് കൊണ്ടുള്ള അക്രമണം അവസാനിപ്പിക്കണം; ടൊറൻ്റോയിൽ എട്ടുവയസ്സുകാരൻ വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോയിൽ എട്ടുവയസ്സുകാരനായ ജഹ്‌വായ് റോയി വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നഥാൻ ഫിലിപ്സ് സ്ക്വയറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രിയപ്പെട്ടവരുടെ ഫോട്ടോകളുമായി ക്വീൻസ് പാർക്കിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. തോക്ക് കൊണ്ടുള്ള അക്രമണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് നഗരവാസികളും ആക്ടിവിസ്റ്റുകളും റോയിയുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നത്.

ജഹ്‌വായ് റോയി വെടിയേറ്റ് മരിച്ച കേസിൽ രണ്ട് പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഓഗസ്റ്റ് 16 ന് ആണ് നോർത്ത് യോർക്കിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ അമ്മയോടൊപ്പം കിടക്കയിൽ കിടക്കുമ്പോൾ ജഹ്‌വായ് റോയിക്ക് വെടിയേറ്റത്. കേസിൽ 16 വയസ്സുള്ള ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരാനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി ടൊറൻ്റോ പോലീസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധ റാലി . 17 ഉം 18 ഉം വയസ്സുള്ള രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

You might also like

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

Top Picks for You
Top Picks for You