newsroom@amcainnews.com

കാനഡയിൽ ഗുജറാത്തി കുടുംബം തണുത്തുറഞ്ഞു മരിച്ച സംഭവം: ഇന്ത്യൻ വംശജൻ അറസ്റ്റിൽ

2022 ജനുവരിയിൽ കാനഡ-യുഎസ് അതിർത്തിക്ക് സമീപം കൊടുംതണുപ്പിൽ മരവിച്ചു മരിച്ച ഗുജറാത്തി കുടുംബത്തെ അതിർത്തി കടക്കാൻ സഹായിച്ച ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിലായി. ഗുജറാത്തിൽ നിന്നുള്ള ഫെനിൽ പട്ടേലാണ് അറസ്റ്റിലായത്. ഇയാളെ യുഎസിന് കൈമാറും. ഗുജറാത്തിലെ ഡിങ്കുച്ചയിൽ നിന്നുള്ള കുടുംബത്തെ നിയമവിരുദ്ധമായി യുഎസിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിന് മറ്റൊരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് മനുഷ്യക്കടത്തുകാരെ യുഎസിൽ 10 വർഷം തടവിന് ശിക്ഷിച്ച് നാല് മാസത്തിന് ശേഷമാണ് ഈ അറസ്റ്റ്. യുഎസിൽ നിന്നുള്ള ഒരു കൈമാറ്റ അഭ്യർത്ഥന പ്രകാരമാണ് ഫെനിൽ പട്ടേലിനെ കസ്റ്റഡിയിലെടുത്തത്.

മാനിറ്റോബയിലെ എമേഴ്സണിനടുത്തുള്ള അതിർത്തിയിലൂടെ യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേലും കുടുംബവും കടുത്ത തണുപ്പിനെ തുടർന്ന് മരവിച്ച് മരിച്ചിരുന്നു. സംഭവത്തിൽ പ്രതിയായ ഹർഷ്കുമാർ രാമൻലാൽ പട്ടേലിനെ ഷിക്കാഗോയിൽ നിന്ന് യു എസ് അധികൃതർ പിടികൂടി. 2022 ജനുവരി 19-ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗാന്ധിനഗറിനടുത്തുള്ള ഡിങ്കുച്ച സ്വദേശികളായ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (37), അവരുടെ രണ്ട് മക്കളായ വിഹാംഗി (11), ധാർമിക് (3) എന്നിവരെ മാനിറ്റോബയിലെ എമേഴ്സണിനടുത്ത് മരവിപ്പിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ഡേർട്ടി ഹാരി’ എന്നറിയപ്പെടുന്ന ഇന്ത്യൻ വംശജനായ ഹർഷ്കുമാർ രാമൻലാൽ പട്ടേൽ (28), ഫ്ലോറിഡയിലെ ഡെൽറ്റോണയിൽ നിന്നുള്ള സ്റ്റീവൻ ഷാൻഡ് (49) എന്നിവരെ മിനസോട കോടതി ശിക്ഷിച്ചിരുന്നു. 

You might also like
Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Top Picks for You
Top Picks for You