newsroom@amcainnews.com

കനേഡിയൻമാർക്ക് സന്തോഷ വാർത്ത! കുറഞ്ഞ ഫീസിൽ കൂടുതൽ ഇടപാടുകൾ, നോ-കോസ്റ്റ്, ലോ-കോസ്റ്റ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്ത് പ്രമുഖ ബാങ്കുകൾ

ടൊറന്റോ: കുറഞ്ഞ പ്രതിമാസ ഫീസ് ഈടാക്കിയും സൗജന്യമായും ബാങ്ക് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്ത് കാനഡയിലെ പ്രമുഖ ബാങ്കുകൾ. കാനഡയിലെ ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി (FCAC) പ്രകാരം, ഡിസംബർ ഒന്ന് ആകുമ്പോഴേക്കും കാനഡയിലെ 13 ബാങ്കുകൾ എല്ലാവർക്കും കുറഞ്ഞ ചെലവിൽ ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും. പ്രതിമാസം 4 ഡോളറിൽ കൂടുതൽ ചെലവില്ലാത്ത നോ-കോസ്റ്റ്, ലോ-കോസ്റ്റ് അക്കൗണ്ടുകളിൽ നിന്ന് കനേഡിയൻമാർക്ക് പ്രയോജനം ലഭിക്കും.

എല്ലാ കനേഡിയൻമാർക്കും താങ്ങാനാവുന്നതും ആധുനികവുമായ ബാങ്കിംഗ് സേവനമാണ് പുതിയ സംവിധാനത്തിലൂടെ ലഭിക്കുക. കുറഞ്ഞ ഫീസിൽ കൂടുതൽ ഇടപാടുകൾ എന്നതാണ് കുറഞ്ഞ ചെലവിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ FCAC-യുമായി ചേർന്ന് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ, ദേശീയ റവന്യൂ മന്ത്രി ഫിലിപ്പ് ഷാംപെയ്ൻ പറഞ്ഞു. എല്ലാവർക്കും ന്യായമായതും കുറഞ്ഞ ചെലവിലുള്ളതുമായ ബാങ്കിംഗ് സൗകര്യത്തിലേക്കുള്ള വ്യക്തമായ ചുവടുവയ്പ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ചില പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് നാല് ഡോളർ പ്രതിമാസ ഫീസും നല്കേണ്ടി വരില്ല. കാനഡയിലേക്ക് പുതുതായി വന്നവർ, തദ്ദേശീയ വിഭാഗത്തിൽപ്പെട്ടവർ തുടങ്ങിയവരെയാണ് പ്രതിമാസ ഫീസിൽ നിന്ന് ഒഴിവാക്കുക. ലോ-കോസ്റ്റ്, നോ-കോസ്റ്റ് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിലും അവരുടെ ബാങ്ക് ശാഖകളിലും പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണം. കൂടാതെ, ഈ അക്കൗണ്ട് ഓപ്ഷനുകളെക്കുറിച്ച് ജീവനക്കാർക്ക് പരിശീലനവും നൽകേണ്ടതുണ്ട്.

You might also like
10 missing as another avalanche hits Nepal’s Manang

നേപ്പാളിലെ മനാങ് ജില്ലയിൽ വീണ്ടും ഹിമാലയൻ ഹിമപാതം; 10 പേരെ കാണാനില്ല

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You