newsroom@amcainnews.com

പ്രതിഷേധം അലയടിക്കുന്ന മിനിയാപൊളിസ് ഒഴിവാക്കുക, സ്ഥിതിഗതികൾ അതീവ സങ്കീർണ്ണം; അമേരിക്കയിലേക്ക് യാത്രചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജർമ്മനിയും ഫ്രാൻസും

ബെർലിൻ/പാരീസ്: അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ നടപടികൾക്കിടെയുണ്ടായ വെടിവയ്പ്പും പിന്നാലെ ഉടലെടുത്ത കടുത്ത പ്രതിഷേധങ്ങളും കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജർമ്മനിയും ഫ്രാൻസും. മിനിയാപൊളിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷാ ഏജൻറുകളും പ്രതിഷേധക്കാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് സാധ്യതയുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ യാത്രാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ഫെഡറൽ ഏജന്റുകളുടെ വെടിയേറ്റ് ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ടതിനെത്തുടർന്ന് മിനിയാപൊളിസിൽ സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമാണ്. ഈ മാസം ഇത്തരത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ അമേരിക്കൻ പൗരനാണ് പ്രെറ്റി. ഈ സംഭവത്തിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് തന്റെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസിലെ ഇമിഗ്രേഷൻ വിഭാഗമായ ഐസിഇ (ICE) നടത്തുന്ന ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ നടപടികൾ പലയിടത്തും ജനകീയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

മിനിയാപൊളിസിലും മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ സാധ്യതയുണ്ട്. ജനക്കൂട്ടത്തിൽ നിന്നും പ്രതിഷേധ സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കുക. പ്രാദേശിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ നിരന്തരം തിരയുക എന്നാണ് ജർമ്മനി പൗരന്മാരോട് നിദേശിച്ചിട്ടുള്ളത്. മിനിയാപൊളിസ് നഗരമധ്യം സന്ദർശിക്കുന്നത് ഒഴിവാക്കാൻ ഫ്രഞ്ച് മന്ത്രാലയം പൗരന്മാരോട് നിർദ്ദേശിച്ചു. ശനിയാഴ്ച തന്നെ ഫ്രാൻസ് തങ്ങളുടെ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയിരുന്നു. ബ്രിട്ടൻ, അയർലൻഡ് രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

You might also like
Colorful Indian Independence Day Celebrations Across America: Diaspora Community Prepares with Diverse Events

അമേരിക്കയിലുടനീളം വർണ്ണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ: വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സമൂഹം ഒരുങ്ങുന്നു

Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

Aging Workforce and Productivity in Canada: Why Experience is Crucial for Business Growth

കാനഡയിൽ പ്രായമാകുന്ന തൊഴിൽസേനയും ഉൽപ്പാദനക്ഷമതയും: സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അനുഭവസമ്പത്ത് എന്തുകൊണ്ട് നിർണ്ണായകം?

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

Top Picks for You
Top Picks for You