newsroom@amcainnews.com

ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍: ട്രംപ്

21 മാസത്തിലേറെയായി സംഘര്‍ഷഭരിതമായ ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടനുണ്ടാകുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതി കൈവരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഗാസയില്‍ പുരോഗതി കൈവരിക്കുന്നുണ്ട്. നല്ല വാര്‍ത്ത ലഭിക്കുമെന്നാണു കരുതുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിന്‍റെ വളരെ അടുത്താണ് ഗാസയെന്നാണ് വിവരം, ട്രംപ് പറഞ്ഞു. വെടിനിര്‍ത്തലിനുള്ള പുതിയ നീക്കങ്ങള്‍ ആരംഭിക്കുമെന്നു ഖത്തര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിനായി ചര്‍ച്ച ഊര്‍ജിതമാക്കിയതായി അടുത്ത ദിവസം ഹമാസും പ്രതികരിച്ചു. എന്നാൽ, ഈ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഖത്തറിന്‍റെ ഇടപെടലാണ് ഇറാനെ വെടിനിര്‍ത്തലിന് അനുനയിപ്പിച്ചതെന്നും സൂചനകളുണ്ട്.

You might also like

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

കോഴിക്കോട്ട് സ്ത്രീയുടെ മരണം: ഷിഗെല്ലയെന്ന് സംശയം; സംസ്ഥാനത്ത് ആശങ്കയേറ്റി രോഗബാധ

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് ഒരുക്കി ഇതിഹാദ് എയർവേസ്

ഇ85 ഇന്ധനവും തേനീച്ചക്കൂട്ടവും: പ്രചരിക്കുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ എഐ യാഥാർത്ഥ്യം

വിഖ്യാത അമേരിക്കൻ സിറ്റ്കോം സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു; ഹോളിവുഡിന് കനത്ത നഷ്ടം

Top Picks for You
Top Picks for You