newsroom@amcainnews.com

ജി 7 ഉച്ചകോടി: മോദിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച് മാര്‍ക്ക് കാര്‍ണി

ഈ മാസം അവസാനം ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.
രാജ്യത്തിന്റെ വലിപ്പവും ആഗോള വിതരണ ശൃംഖലയിലെ പ്രധാന പങ്കും കണക്കിലെടുത്ത്, ഊര്‍ജ്ജ സുരക്ഷ, നിര്‍ണായക ധാതുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ലോക നേതാക്കള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് നിര്‍ണായകമാണെന്ന് മാര്‍ക്ക് കാര്‍ണിപറഞ്ഞു.

മോദിയെ ക്ഷണിക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് മറ്റ് ജി 7 നേതാക്കളുമായി കൂടിയാലോചിച്ചതായി മാര്‍ക്ക് കാര്‍ണി പറഞ്ഞു.ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സന്നദ്ധമാണെന്ന് മാര്‍ക്ക് കാര്‍ണി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് മോദിയെ ക്ഷണിച്ചതെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. അതേസമയം കാനഡയിലുടനീളമുള്ള സിഖുകാര്‍ക്കിടയില്‍ ഈ തീരുമാനം രോഷവും വേദനയും ഉണ്ടാക്കിയതായി വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ ഓഫ് കാനഡ പറഞ്ഞു.

2023-ല്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണില്‍ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

You might also like
Student miraculously escapes after encountering a leopard

പുലിയുടെ മുന്നിൽപെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

10 missing as another avalanche hits Nepal’s Manang

നേപ്പാളിലെ മനാങ് ജില്ലയിൽ വീണ്ടും ഹിമാലയൻ ഹിമപാതം; 10 പേരെ കാണാനില്ല

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You