newsroom@amcainnews.com

കേസുകളിൽ നാലിരട്ടി വർധന: കാൽഗറിയിൽ മയക്കുമരുന്ന് അമിതോപയോഗം കുതിച്ചുയരുന്നു

എഡ്മിന്റൻ: കാൽഗറി നഗരത്തിൽ മയക്കുമരുന്ന് അമിത അളവിൽ ഉള്ളിൽച്ചെന്ന് അപകടത്തിലാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. കാൽഗറി ഡ്രോപ്പ്-ഇൻ സെന്ററിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രതിദിനം 5 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത്, ഈ വർഷം അത് 20 കേസുകളായി ഉയർന്നു. ഈ നാലിരട്ടി വർധന നഗരത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

മൃഗങ്ങൾക്ക് നൽകുന്ന വീര്യമേറിയ സെഡേറ്റീവുകൾ മയക്കുമരുന്നുകളിൽ വ്യാപകമായി കലർത്തുന്നതാണ് ഈ പെട്ടെന്നുള്ള വർധനവിന് കാരണം. ഓപ്പിയോയിഡുകൾക്കൊപ്പം ഇത്തരം മാരക രാസവസ്തുക്കൾ കൂടി കലരുന്നതിനാൽ, ലഹരിയുടെ അമിത ഉപയോഗം തടയാൻ സാധാരണ നൽകുന്ന ‘നലോക്സോൺ’ മരുന്നിന്റെ ഫലപ്രാപ്തി കുറയുന്നതായി സന്നദ്ധ സംഘടനയായ ‘ബി ദ ചേഞ്ച് വൈവൈസി’ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന ദിവസങ്ങളിൽ ദുർബലരായ ആളുകളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ സജീവമാകുന്നതായും അവർ പറയുന്നു.

അതേസമയം, പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ ഘടനയിൽ വലിയ മാറ്റങ്ങളൊന്നും കണ്ടിട്ടില്ലെന്നാണ് കാൽഗറി പൊലീസ് പറയുന്നത്. എങ്കിലും തെരുവിൽ ലഭിക്കുന്ന മയക്കുമരുന്നുകൾ ഒന്നും സുരക്ഷിതമല്ലെന്നും അജ്ഞാത വീര്യമുള്ള വസ്തുക്കൾ കലർത്തുന്നതിനാൽ ഇവയുടെ ഉപയോഗം അങ്ങേയറ്റം അപകടകരമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ലഹരിവസ്തുക്കളിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്നതിനെക്കുറിച്ച് ഉപയോഗിക്കുന്നവർ അജ്ഞരാണെന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.

You might also like
Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Top Picks for You
Top Picks for You