newsroom@amcainnews.com

കാനഡയിലെ ആദ്യ സ്‌കൂച്ച് സമ്മേളനം; ചരിത്ര നേട്ടവുമായി എഡ്മിന്‍റൻ സുറിയാനി ഓർത്തഡോക്സ് സഭ

കാനഡയിൽ ആദ്യമായി സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് ഓറിയന്‍റൽ ഓർത്തഡോക്സ് ചർച്ചസ് (SCOOCH) യോഗം സംഘടിപ്പിച്ച് എഡ്മിന്‍റൻ സുറിയാനി ഓർത്തഡോക്സ് സഭ. ജൂൺ 10-ന് നടന്ന സ്‌കൂച്ച് ആൽബർട്ട യൂണിറ്റിന്‍റെ പ്രാഥമിക സമ്മേളനത്തിൽ വിവിധ ഓറിയന്‍റൽ ഓർത്തഡോക്സ് സഭകളിലെ വൈദികരും അൽമായ നേതാക്കളും പങ്കെടുത്തു. മോർ തീത്തോസ്‌ യൽദോ മെത്രാപ്പോലീത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കയിലെ SCOOCH കോർ ഡെലിഗേറ്റ് ടീമംഗം കൂടിയായ മോർ തീത്തോസ്‌ യൽദോ വിവിധ സഭകൾ നേരിടുന്ന പൊതുവായ വെല്ലുവിളികൾ, പരസ്പര സഹകരണം, ഐക്യം, സൗഹൃദം എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകി. കോപ്റ്റിക് ഓർത്തഡോക്സ്, എറിത്രിയൻ ഓർത്തഡോക്സ്, എത്യോപ്യൻ ഓർത്തഡോക്സ്, സുറിയാനി ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കോപ്റ്റിക് ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഫാ. റെവിസ് റോഫായേലും ഡീക്കൻ ബേസിൽ ഇലിയാസും പങ്കെടുത്തു. എറിത്രിയൻ ഓർത്തഡോക്സ് സഭയിൽ നിന്ന് ഫാ. സെമരെ സിഭാതു, ഫാ. ഡെബ്രെറ്റ്സിയോൻ അരായ, ഫാ. പൗലോസ് ടെകസ്റ്റേ എന്നിവരും മറ്റ് പ്രതിനിധികളും പങ്കാളികളായി. എത്യോപ്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഫാ. മെസ്മിർ കാസ്സ, ഫാ. ഫാസിൽ മുലുഗേറ്റ, ഷൈംസ് മെറേസ എന്നിവരും പങ്കെടുത്തു.

യോഗത്തിൽ ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താൽക്കാലിക കമ്മിറ്റി രൂപീകരിച്ചു. റവ. ഫാ. റെവിസ് റോഫായേൽ ചെയർമാനായും, ഫാ. തോമസ് കെ. പൂത്തിക്കോട്ട് സെക്രട്ടറിയായും, ഫാ. പൗലോസ് ടെകസ്റ്റേ കോ-ഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ആതിഥേയരായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രതിനിധി സംഘത്തിന് ഇടവക വികാരിയും പ്രസിഡൻ്റുമായ ഫാ. തോമസ് കെ. പൂത്തിക്കോട്ട് നേതൃത്വം നൽകി. ഫാ. വർഗീസ് തെക്കേക്കര, ക്നാനായ അതിഭദ്രാസനത്തെ പ്രതിനിധീകരിച്ച് ഫാ. ജേക്കബ് ടി.ഐ., ഡീക്കൻ ഡോ. സിനോജ് എബ്രഹാം, ഡീക്കൻ ഡോ. ജോബിൻ ചാക്കോ, അബി നെല്ലിക്കൽ, ബേസിൽ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു. അർമേനിയൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വവും ഭാവിയിലെ പ്രവർത്തനങ്ങളിൽ സഹകരിക്കാനുള്ള താൽപര്യം അറിയിച്ചതായി സംഘാടകർ അറിയിച്ചു.

You might also like

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Top Picks for You
Top Picks for You