newsroom@amcainnews.com

2026ലെ ഫുട്ബോൾ ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ച് ഫിഫ; 48 ടീമുകൾ, 104 മത്സരങ്ങൾ; കാനഡയിൽ 13 മത്സരങ്ങൾ

2026ലെ ഫുട്ബോൾ ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ച് ഫിഫ. കാനഡയിൽ 13 മത്സരങ്ങൾക്ക് വേദിയാകും. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റിൽ 104 മത്സരങ്ങളാണുള്ളത്. ടൊറൻ്റോയിലും വാൻകൂവറിലുമായാണ് കാനഡയിലെ 13 മത്സരങ്ങൾ നടക്കുക. ഇതിൽ മൂന്ന് നോക്കൗട്ട് റൗണ്ട് മത്സരങ്ങളുമുണ്ട്.

ടൊറൻ്റോയിലെ BMO ഫീൽഡിലും, വാൻകൂവറിലെ ബി.സി. പ്ലേസിലും ആണ് മത്സരങ്ങൾ. ഇവ യു.എസിലെ എൻ.എഫ്.എൽ. സ്റ്റേഡിയങ്ങളേക്കാൾ ചെറുതാണ്. യു.എസ്. സ്റ്റേഡിയങ്ങളുടെ വലുപ്പം കാരണം, സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ തുടങ്ങിയ പ്രമുഖ ടീമുകൾ അവിടെയാണ് കളിക്കുന്നത്. ഈ ടീമുകൾക്ക് കാനഡയിൽ മത്സരങ്ങളില്ല. കാനഡയുടെ ആദ്യ മത്സരം ജൂൺ 12-ന് ടൊറൻ്റോയിലാണ്. ജൂൺ 18-ന് ഖത്തറുമായും, ജൂൺ 24-ന് സ്വിറ്റ്സർലൻഡുമായും വാൻകൂവറിൽ കാനഡ ഏറ്റുമുട്ടും.

ജൂൺ 17ലെ ഘാന – പനാമ മത്സരം , ജൂൺ 20ലെ ജർമ്മനി – ഐവറി കോസ്റ്റ് മത്സരം, ജൂൺ 23ലെ പനാമ – ക്രൊയേഷ്യ മത്സരം , ജൂൺ 26ലെ മറ്റൊരു മത്സരം എന്നിവയാണ് ടൊറൻ്റോയിൽ നടക്കുക. ഗ്രൂപ്പ് കെ, എൽ റണ്ണറപ്പുകൾ തമ്മിലുള്ള നോക്കൌട്ട് മത്സരവും ഇവിടെ നടക്കും. ജൂൺ 13ലെ ഓസ്ട്രേലിയ vs. യൂറോപ്യൻ പ്ലേഓഫ് ടീം (ഗ്രൂപ്പ് ഡി), 21ലെ ന്യൂസിലാൻഡ് vs. ഈജിപ്ത്, ജൂൺ 26ലെ ന്യൂസിലാൻഡ് vs. ബെൽജിയം പോരാട്ടങ്ങൾ എന്നിവയാണ് വാൻകൂവറിൽ നടക്കുക. ഈജിപ്തിലെ മുഹമ്മദ് സലാഹ്, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ജർമ്മനിയുടെ ജോഷ്വ കിമ്മിച്ച് എന്നിവരെ കനേഡിയൻ ആരാധകർക്ക് കാണാൻ സാധിക്കും.

You might also like

മൊറോക്കൻ അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ: 9 മരണം

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

നശിപ്പിക്കപ്പെട്ട ഒരു കാടിനെ തിരികെ പിടിക്കാൻ 90 മില്യൺ ഡോളർ നിക്ഷേപിച്ചൊരു അമേരിക്കൻ വ്യവസായി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You