newsroom@amcainnews.com

ഉത്സവകാല ഡൈനിങ് അനുഭവം! നവരാത്രിവാരത്തിൽ സ്പെഷൽ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ

“ഒമ്പത് രാത്രികൾ” എന്നർഥം വരുന്ന നവരാത്രി ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി ആചരിക്കുന്ന ഒരു ഉത്സവമാണ്. ഇപ്പോൾ നവരാത്രി ആഘോഷമാണ്. ഇതിനോട് അനുബന്ധിച്ച് മിക്കവരും വ്രതം അനുഷ്ഠിക്കുകയാണ്. നോൺവെജ് ഒഴിവാക്കി വെജ് മാത്രമായിരിക്കും കഴിക്കുക. ഈ അവസരത്തിൽ യാത്ര ചെയ്യുന്നവർക്കായി സ്പെഷൽ മെനു അവതരിപ്പിച്ചിരിക്കുകയാണ് എയർ ഇന്ത്യ. നവരാത്രിവാരത്തിൽ യാത്ര ചെയ്യുന്നവർക്കായി സ്പെഷൽ ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും എയർഇന്ത്യ നവരാത്രി സ്‌പെഷൽ വിഭവങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വെജ് മാത്രം കഴിക്കുന്നവർക്ക് ഇത് ഏറെ ഉപകാരപ്പെടും. പുതിയ മെനുവിൽ സാബുദാന ഖിച്ച്ഡി, വ്രതവാലെ ഷാഹി ആലൂ, സിംഗാഡെ കി ബൂരി, സാബുദാന വട, മലായ് പനീർ ടിക്ക, തലേ ആലൂ കി ചാട്ട് എന്നിവയടക്കം വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുമാത്രമല്ല, മധുരത്തിനായി പഴങ്ങൾ, ഖട്ടാ മീഠയും ഫലാഹാരി ഖീറുമെല്ലാമുണ്ട്. ഓരോ വിഭവവും വ്രതാനുകൂല ചേരുവകൾ ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നത്. നവരാത്രി വ്രതം നോക്കുന്ന യാത്രകാർക്ക് ഭക്ഷണത്തിലെ മാറ്റം ഈ അവസരത്തിൽ ഏറെ പ്രയോജനകരമാണ്. ഇത് ഉത്സവകാല ഡൈനിങ് അനുഭവം നൽകുന്നു. വ്രതം നോക്കാത്ത മറ്റു യാത്രികർക്കും നവരാത്രിയുടെ തനതായ രുചികൾ ആസ്വദിക്കാം.

You might also like

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

കൊൽ‌ക്കത്തയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി; സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ, മൂന്നു പേർ അറസ്റ്റിൽ

ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു

ഹാലോവീൻ മധുര പലഹാരങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ! കുട്ടികളുടെ കാൻഡികൾ ശ്രദ്ധയോടെ പരിശോധിക്കാൻ മാതാപിതാക്കൾക്ക് പോലീസിന്റെ നിർദേശം

മെലിസ ചുഴലിക്കാറ്റ്: ജമൈക്കയില്‍ കനത്ത നാശനഷ്ടം

ഡ്രൈവർമാർക്ക് ആശ്വാസം; ബ്രിട്ടീഷ് കൊളംബിയയിൽ വാഹന ഇൻഷുറൻസ് നിരക്കുകളിൽ ഉടൻ വർദ്ധനയുണ്ടാകില്ല

Top Picks for You
Top Picks for You