newsroom@amcainnews.com

ഫെഡറൽ ഗൺ ബൈ ബാക്ക് പ്രോഗ്രാം: എതിർപ്പുകൾ തള്ളി ഗാരി അനന്തസംഗരി

നിരോധിത തോക്കുകൾ തിരികെ വാങ്ങാനുള്ള ഫെഡറൽ സർക്കാരിന്റെ ‘ബൈബാക്ക്’ പദ്ധതി വെല്ലുവിളികൾ ഇല്ലാതെ പൂർത്തിയാക്കുമെന്ന് പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി. പദ്ധതിയുമായി സഹകരിക്കില്ലെന്ന് വെളിപ്പെടുത്തി വിവിധ പ്രവിശ്യകളും പൊലീസ് സേനകളും ‍‌രം​ഗത്തെത്തിയ സാഹചര്യത്തിലാണ് പരാമർശം. മൊബൈൽ കളക്ഷൻ യൂണിറ്റുകൾ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി പദ്ധതി വിജയകരമായി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. യുദ്ധക്കളങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട 2,500 തരം തോക്കുകൾക്ക് 2020 മെയ് മുതൽ കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇവ കൈവശമുള്ളവർക്ക് അർഹമായ നഷ്ടപരിഹാരം നൽകി തിരികെ വാങ്ങുന്നതിലൂടെ രാജ്യത്തെ സുരക്ഷിതമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പദ്ധതി ആരംഭിച്ച് ആദ്യ ആഴ്ചയിൽ തന്നെ 22,251 തോക്ക് ഉടമകൾ സർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്. മാർച്ച് അവസാനം വരെ തോക്കുകൾ കൈമാറാനോ നിഷ്‌ക്രിയമാക്കാനോ ഉള്ള താല്പര്യം അറിയിക്കാൻ ഉടമകൾക്ക് സമയമുണ്ട്. ഒക്ടോബർ 30-ഓടെ പൊതുമാപ്പിൻ്റെ കാലാവധി അവസാനിക്കുന്നതിനാൽ, അതിനു മുൻപായി നിരോധിത ആയുധങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് പല പ്രവിശ്യകളും വിമുഖത കാട്ടുമ്പോഴും സമാധാനപരമായി തോക്കുകൾ ശേഖരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഫെഡറൽ ഭരണകൂടം.

You might also like

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Top Picks for You
Top Picks for You