newsroom@amcainnews.com

ഗൺ ബൈ ബാക്ക് പ്രോഗ്രാമിന് തുടക്കമിട്ട് ഫെഡറൽ സർക്കാർ

നിരോധിത തോക്കുകൾ തിരികെ വാങ്ങുന്ന ഗൺ ബൈ ബാക്ക് പ്രോഗ്രാമിന് (voluntary gun buyback program) തുടക്കമിട്ട് ഫെഡറൽ സർക്കാർ. വ്യക്തികളിൽ നിന്ന് സ്വമേധയാ തോക്ക് തിരികെ വാങ്ങുന്ന ഈ പ്രോഗ്രാമിന്റെ ആദ്യഘട്ടം നോവ സ്കോട്ടിയയിലാണ് ആരംഭിച്ചത്. ഈ വർഷം അവസാനത്തോടെ പ്രോഗ്രാം രാജ്യത്തുടനീളം നടപ്പിലാക്കും. 2020-ൽ സർക്കാർ നിരോധിച്ച രണ്ടായിരത്തിലധികം തോക്കുകൾ ഈ പദ്ധതിയിൽ ഉൾപ്പെടും. തോക്കുകൾ സ്വമേധയാ കൈമാറുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ നഷ്ടപരിഹാരം നൽകും. ഇതിനായി 74.2 കോടി ഡോളർ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

തെരുവുകളിൽ നിന്ന് അസോൾട്ട്-സ്റ്റൈൽ തോക്കുകൾ (assault-style firearms) നീക്കം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി അറിയിച്ചു. എന്നാൽ, വേട്ടയാടലിന് ഉപയോഗിക്കുന്ന റൈഫിളുകൾക്ക് നിരോധനമില്ലെന്നും, AR-15 പോലുള്ള തോക്കുകൾ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലാണെന്നും മന്ത്രി വ്യക്തമാക്കി.

You might also like

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Top Picks for You
Top Picks for You