newsroom@amcainnews.com

റഷ്യന്‍ സൈന്യത്തിന് സഹായം: 45 കമ്പനികള്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎന്‍

റഷ്യന്‍ സൈന്യത്തിന് സഹായം നല്‍കിയെന്ന് ആരോപിച്ച് 45 കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം ഏര്‍പ്പെടുത്തിയവയില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളുമുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന 19ാം പാക്കേജിന്റെ ഭാഗമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ മെഷീന്‍ ഉപകരണങ്ങള്‍, മൈക്രോ ഇലക്ട്രോണിക്‌സ്, യുഎവി തുടങ്ങി അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ റഷ്യക്ക് ഈ കമ്പനികള്‍ എത്തിച്ചുനല്‍കിയെന്നാണ് ആരോപണം.

വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉപരോധം നേരിടുന്നവയില്‍ 17 കമ്പനികളും റഷ്യക്ക് പുറത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇതില്‍ 12 എണ്ണം ചൈന, ഹോങ് കോങ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്. രണ്ടെണ്ണം തായ്ലന്‍ഡ് കമ്പനികളുമാണ്. ഏയ്‌റോട്രസ്റ്റ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, അസെന്റ് ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ എന്റര്‍പ്രൈസസ് എന്നിവയാണ് ഉപരോധം നേരിടുന്ന മൂന്ന് ഇന്ത്യന്‍ കമ്പനികള്‍.

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

Top Picks for You
Top Picks for You