newsroom@amcainnews.com

പൊലീസുകാരായി ആൾമാറാട്ടം നടത്തി ഡിജിറ്റൽ അറസ്റ്റിലൂടെ പ്രായമായ ഡോക്ടർ ദമ്പതികളിൽനിന്ന് 14 കോടി രൂപ തട്ടിയെടുത്തു

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റാണെന്ന വ്യാജേനെ ഡോക്ടർ ദമ്പതികളിൽ നിന്ന് 14 കോടി രൂപ കൈക്കലാക്കി തട്ടിപ്പുസംഘം. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന പ്രായമായ ഡോക്ടർ ദമ്പതികളാണ് തട്ടിപ്പിനിരയായത്. ഡിസംബർ 24 നും ജനുവരി 9 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികൾ 2016 മുതൽ ഗ്രേറ്റർ കൈലാഷിൽ താമസിച്ചുവരികയായിരുന്നു.

ഇവരുടെ മക്കൾ വിദേശത്ത് സ്ഥിരതാമസമാണ്. പ്രതികൾ പൊലീസുകാരായി ആൾമാറാട്ടം നടത്തി പ്രായമായ ദമ്പതികളിൽ നിന്ന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിപ്പിച്ചത്. ഡൽഹി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ദമ്പതികളുടെ ഒറ്റപ്പെടൽ മുതലെടുക്കുകയായിരുന്നെന്നും നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞ് ദമ്പതികളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു. ജനുവരി 9 ന് കോളുകൾ നിലച്ചതോടെയാണ് തട്ടിപ്പ് പുറത്തായതെന്നും പൊലീസ് പറഞ്ഞു.

You might also like

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Top Picks for You
Top Picks for You