newsroom@amcainnews.com

എബോള വ്യാപനം: മരണനിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : എബോള വ്യാപനം അടിയന്തിരമായി നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ മരണം 4,000 ത്തിലേക്ക് കടക്കുമെന്നു അമേരിക്കന്‍ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രമായ സിഡിസി മുന്നറിയിപ്പ് നൽകി. കൂടാതെ മൂന്നു മാസത്തിനുള്ളില്‍ 20,000 പേര്‍ കൂടി രോഗബാധിതരാകുമെന്നും സിഡിസി-യുടെ റിപ്പോർട്ടിൽ പറയുന്നു. നിവലില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയിൽ കൂടുതൽ ആളുകളിൽ രോഗവ്യാപനവും മരണവും ഉണ്ടാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ അവസ്ഥയിൽ രോഗവ്യാപനം എത്രത്തോളം നിയന്ത്രിക്കാനാകുമെന്നത് ഏറെ നിര്‍ണായകമാണ്.

രോഗബാധിതരെ ക്വാറന്റെയിന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വ്യാപന തോത് കുറ്ക്കാന്‍ കഴിയുകയുള്ളു. രോഗവ്യാപനം കുറയ്ക്കുന്നതിനായി ശക്തമായ നീക്കങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ പകര്‍ച്ചവ്യാധി 2014-2016 കാലഘട്ടത്തില്‍ പശ്ചിമ ആഫ്രിക്കയില്‍ ഉണ്ടായ എബോള വൈറസ് രോഗ പകര്‍ച്ചവ്യാധിയുടെ ഒപ്പമെത്താന്‍ സാധ്യതയുണ്ട്. അന്ന് 28,000-ത്തിലധികം കേസുകളും 11,000-ത്തിലധികം മരണങ്ങളും ഉണ്ടായതായി സിഡിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

You might also like

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Top Picks for You
Top Picks for You