newsroom@amcainnews.com

യുഎസിലേതുപോലെ കാനഡയിലും ഭൂമി ഇടിയും: പഠനം

വാഷിങ്ടൺ : യുഎസിലെ 28 വലിയ നഗരങ്ങൾ ഇടിഞ്ഞു താഴുന്നതായി പുതിയ പഠനം. ചില യുഎസ് നഗരങ്ങളിൽ ഭൂമി താഴ്ന്ന് (സബ്സിഡൻസ് ) പോകുകയാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ കാനഡയും ഇതേ അവസ്ഥയിൽ ആവാൻ സാധ്യതയുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. നേച്ചർ സിറ്റീസ് എന്ന ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ, ന്യൂയോർക്ക്, ഹ്യൂസ്റ്റൺ, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലെ പ്രദേശങ്ങൾ പ്രതിവർഷം രണ്ട് മുതൽ 10 മില്ലിമീറ്റർ വരെ താഴേക്കിറങ്ങുന്നതായി കണ്ടെത്തി. എണ്ണ, വാതക ചൂഷണം, തീരദേശ മണ്ണിന്റെ സ്വാഭാവിക നിക്ഷേപം എന്നിവയാണ് ഭൂമി താഴുന്നതിന് കാരണമെന്നും പഠനങ്ങൾ പറയുന്നു.

അതേസമയം കാനഡയിലും സമാനമായ അവസ്ഥ ഉണ്ടെങ്കിലും നിലവിൽ അപകടസാധ്യതകൾ കുറവാണെന്ന് വിർജീനിയ ടെക്കിലെ ജിയോഫിസിക്സ്, റിമോട്ട് സെൻസിംഗ് അസോസിയേറ്റ് പ്രൊഫസറായ മനോചെഹർ ഷിർസായി പറയുന്നു. ടൊറന്റോ,മോൺട്രിയൽ തുടങ്ങിയ നഗരങ്ങൾ ഗ്ലേഷ്യൽ ഐസോസ്റ്റാറ്റിക് അഡ്ജസ്റ്റ്മെന്റ് എന്നറിയപ്പെടുന്ന ഒരു സ്വാഭാവിക പ്രക്രിയയ്ക്ക് വിധേയമാകുന്നതായും ഇത് കെട്ടിടങ്ങളിൽ ഘടനാപരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഷിർസായി പറഞ്ഞു. കൂടാതെ ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അല്ലെങ്കിൽ സമുദ്രനിരപ്പ് ഉയരൽ എന്നിവ കാരണം വാൻകൂവറിൽ ഭൂമി താഴ്ന്ന് പോകാൻ സാധ്യതയുണ്ടെന്നും പ്രൊഫസർ പറയുന്നു. അതുപോലെ കാനഡയിലെ നഗരപ്രദേശങ്ങളിലോ കാർഷിക മേഖലകളിലോ, പ്രത്യേകിച്ച് തെക്കൻ ഒന്റാരിയോയിലും ബ്രിട്ടിഷ് കൊളംബിയയുടെ ചില ഭാഗങ്ങളിലും ഭൂഗർഭജല പമ്പിംഗ് നടത്തുന്നത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ പ്രാദേശം താഴ്ന്ന് പോകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

കാനഡയിൽ ചില്ലറവിൽപ്പന വീണ്ടും ഉയരുന്നു; ഇന്ധനവില വർദ്ധനവ് പ്രധാന കാരണം

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

ഈ എളുപ്പവഴികളിലൂടെ തോട്ടത്തിലെ പായൽ പൂർണ്ണമായി ഇല്ലാതാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാഞ്ഞങ്ങാട് വാഹനാപകടം: ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Top Picks for You
Top Picks for You