newsroom@amcainnews.com

ചൈനയ്‌ക്കെതിരായ രഹസ്യ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുത്; ട്രംപ്

വാഷിങ്ടണ്‍: ചൈനയില്‍ കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് ഉള്ളതിനാല്‍ ചൈനയ്‌ക്കെതിരായ പദ്ധതികളെക്കുറിച്ച്
ഇലോണ്‍ മാസ്‌കിനെ അറിയിക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മസ്‌കിന് പെന്റഗണില്‍ നിന്ന് ചൈനക്കെതിരായ യു എസ് നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെയാണ് കര്‍ശന നിര്‍ദേശം.

ചൈനയുമായി യുദ്ധമുണ്ടായാല്‍ നേരിടാനുള്ള യുഎസ് സൈന്യത്തിന്റെ പദ്ധതികളെക്കുറിച്ച് മസ്‌കിനോട് പെന്റഗണ്‍ വിശദീകരിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് മാര്‍ച്ച് 20ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചൈനയുമായി ബന്ധപ്പെട്ട സൈനിക പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ല മസ്‌ക് വരുന്നതെന്ന് ട്രംപും പെന്റഗണും പിന്നാലെ വിശദീകരിക്കുകയുണ്ടായി. മാധ്യമങ്ങള്‍ അത്തരം നുണകള്‍ കെട്ടിച്ചമയ്ക്കുന്നത് അപമാനകരമാണെന്ന് അന്ന് ട്രംപ് രൂക്ഷ വിമര്‍ശനം നടത്തി. ചൈനയെക്കുറിച്ച് മസ്‌കിനോട് സംസാരിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ ശേഷമാണ് ട്രംപ് ആ സന്ദേശം പോസ്റ്റ് ചെയ്തതെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. മസ്‌കിന്റെ ടെസ്ലയ്ക്ക് ചൈനയിലാണ് ഏറ്റവും വലിയ ഫാക്ടറിയുള്ളത്. കഴിഞ്ഞ വര്‍ഷം ടെസ്ല പകുതിയോളം കാറുകള്‍ ഇവിടെയാണ് നിര്‍മിച്ചത്

You might also like

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Top Picks for You
Top Picks for You